അൽഐൻ: ഹരിതനഗരമായ അൽെഎനിൽ മരുഭൂമിയോടുചേർന്ന പ്രദേശങ്ങളിൽ വ്യാപകമായി വെട ്ടുകിളികളിറങ്ങി. ഐനുൽ ഫാഇദയോട് ചേർന്ന പ്രദേശങ്ങളിലും അൽ വഗൻ റോഡിലുമൊക്കെയാണ് അ റബിയിൽ ജറാദ് എന്നു വിളിക്കപ്പെടുന്ന ഇൗ ജീവികളെ വ്യാപകമായി കണ്ടത്. അൽ വഗൻ ഏരിയയിൽ അറാദ് എന്ന പ്രദേശത്തെ മുരിങ്ങമരം കായ അടക്കം വ്യാപകമായി തിന്നു നശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. കാർഷിക വിഭവങ്ങൾ വ്യാപകമായി തിന്നുനശിപ്പിക്കുന്ന വെട്ടുകിളികൾ പല രാജ്യങ്ങളുടെയും ഭക്ഷ്യസുരക്ഷക്ക് തന്നെ ഭീഷണിയാണ്.
രാവിലെതന്നെ അൽഐൻ വ്യവസായിക ഏരിയയിലെ ട്രക്ക് റോഡിനോട് ചേർന്നുള്ള മരങ്ങളെല്ലാം വെട്ടുകിളികളാൽ നിറഞ്ഞിരുന്നതായും തെൻറ കമ്പനിയുടെ അടുത്തുള്ള വലിയ ഒരു മരത്തിെൻറ ഇലകൾ മുഴുവനായും കുറഞ്ഞ സമയംകൊണ്ട് അവ തിന്നുതീർത്തതായി അൽെഎനിലെ ലുസെൻറ് നിർമാണ കമ്പനി പാർട്ണർ തൃശൂർ കൂർക്കഞ്ചേരി സ്വദേശി എൻജിനീയർ എം.എ. മുഹമ്മദ് പറഞ്ഞു. അതിനിടെ വെട്ടുക്കിളികളെ നേരിടാൻ അൽ ഐൻ നഗരസഭ പരമാവധി ജാഗ്രത പാലിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ ഇവയെ നേരിടാൻ കീടനാശിനി പ്രയോഗവും നടത്തി.
മുരിങ്ങയില പോലുള്ള ചില പ്രത്യേക ഇലകളും കാർഷിക വിഭവങ്ങളുമാണ് ഇവ കൂടുതലും നശിപ്പിക്കുന്നത്. എന്നാൽ ആര്യവേപ്പ്, ഈന്തപ്പന എന്നിവയിൽ ഇവയുടെ ആക്രമണമില്ല. കഴിഞ്ഞദിവസം ഉച്ചയോടെ അൽഐൻ നഗരം പൊടിക്കാറ്റിൽ മുങ്ങിയിരുന്നു. ചില പ്രദേശങ്ങളിൽ മഴയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.