അജ്മാൻ: ലോക്ഡൗൺ കാലത്ത് നാട്ടിലുള്ളവർക്ക് മുറ്റത്തൊക്കെ ഇറങ്ങിനടക്കാമെങ്കിലും ഫ ്ലാറ്റുകളുടെ നാലു ചുമരുകൾക്കിടയിൽ കുടുങ്ങിപ്പോയവരാണ് അധിക പ്രവാസികളും. എന്നാ ൽ, പ്രവാസ ലോകത്ത് വില്ലകളിൽ താമസിക്കുന്ന ചിലരെങ്കിലും തങ്ങളുടെ മുറ്റത്ത് വെട്ടിയും കൊത്തിയും സമയം െചലവഴിക്കുന്നുണ്ട്. അവർക്കാകട്ടെ മെച്ചപ്പെട്ട വിളവും ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഒരാളാണ് ഷാർജയിൽ താമസിക്കുന്ന പേരൂർക്കട സ്വദേശിനി ദേവി സുമ. പടവലം, തക്കാളി, മത്തൻ, പുതിയിന, ചീര തുടങ്ങിയവയാണ് തെൻറ അടുക്കളത്തോട്ടത്തിൽ വിരിയിച്ചെടുത്തത്.
കൃഷിയോടൊപ്പം മീൻ, ആമ, മുയൽ, വിവിധ തരം പൂച്ചകൾ, കോഴി, ലവ് ബേഡ്സ് തുടങ്ങിയ ജീവികളേയും തെൻറ വീടിനോട് ചേർന്ന് സുമയും കുടുംബവും താലോലിച്ച് വളർത്തുന്നുണ്ട്. ഭർത്താവ് സനിൽ അർജുനൻ ഒഴിവുസമയങ്ങളിൽ സഹായിക്കും. ഏക മകൾ പത്താം ക്ലാസുകാരി ധ്വനി അമ്മക്ക് സഹായിയായി പലപ്പോഴും ഒപ്പം കൂടാറുണ്ട്. ഷോർട്ട് ഫിലിം സംവിധായിക കൂടിയാണ് മകൾ.
നാട്ടിലെ പാലോട് ഫാമിൽ നിന്നും കൊണ്ടുവരുന്ന വിത്തുകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. പച്ചക്കറി അവശിഷ്ടങ്ങളും മുയലിെൻറ കാഷ്ഠവുമാണ് മുഖ്യ വളം. 20 മീറ്റർ വിസ്തീർണത്തിൽ മികച്ച വിളവുണ്ടാക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ദേവി സുമ. ഷാർജ പൊതുജനാരോഗ്യ വിഭാഗത്തിൽ ജോലിചെയ്യുന്ന സുമ ഒഴിവുസമയം ഉപയോഗപ്പെടുത്തി നിരവധി ഷോർട്ട് ഫിലിമുകളിൽ ഇതിനകം മികച്ച വേഷങ്ങൾ ചെയ്തു. ഇഷ്ടവിനോദമായ എഴുത്തിനും ഡാൻസിനും സമയം കണ്ടെത്താനും ദേവി സുമ മറക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.