അബൂദബി: യു.എ.ഇ ഭരണാധികാരികളുടെ നിർദേശാനുസരണം അബൂദബിയി ലെ സെൻട്രൽ ടെസ്റ്റിങ് ലബോറട്ടറിയും ക്വാളിറ്റി ആൻഡ് കൺഫോമിറ്റി കൗൺസിലും ഹാൻഡ് സാനിറ്റൈസർ ഉൽപാദിപ്പിച്ചു. 60 മില്ലീ ലിറ്ററിെൻറ കുപ്പികളിലാണ് തയാറാക്കിയിരിക്കുന്നത്. അബൂദബിയിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ഉൽപന്നം സൗജന്യമായി വിതരണം ചെയ്യാനാണ് ലക്ഷ്യമെന്ന് ക്വാളിറ്റി ആൻഡ് കൺഫോമിറ്റി കൗൺസിൽ (ക്യു.സി.സി) സെക്രട്ടറി ജനറൽ ഡോ. ഹിലാൽ അൽ കാബി അറിയിച്ചു.
സെൻട്രൽ ടെസ്റ്റിങ് ലബോറട്ടറി ദേശീയ തൊഴിൽ സേന പദ്ധതിയിൽ നിർമിച്ച ആൻറിബാക്ടീരിയൽ, ആൻറിമൈക്രോബയൽ ഹാൻഡ് സാനിറ്റൈസറിൽ 80 ശതമാനവും ആൽക്കഹോളാണ് അടങ്ങിയിട്ടുള്ളത്. സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തിയാണ് ഹാൻഡ് സാനിറ്റൈസർ കുപ്പികൾ അബൂദബിയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സൗജന്യമായി വിതരണം ചെയ്യുകയെന്നും മുഐനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.