?????????? ???????????? ????????

ആ​ശ​ങ്ക വേ​ണ്ട, അ​ക്കാ​ഫ്​ വ​ള​ൻ​റി​യ​ർ​മാ​ർ അ​രി​കി​ലു​ണ്ട്​

ദു​ബൈ: കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജ്​ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ അ​ക്കാ​ഫ ്​ വ​ള​ൻ​റി​യ​ർ ഗ്രൂ​പ്പ്​ അം​ഗ​ങ്ങ​ൾ ഇൗ ​കോ​വി​ഡ്​​കാ​ല​ത്ത്​ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ സേ​വ​ന​വ ീ​ഥി​യി​ൽ സ​ജീ​വം. ദു​ബൈ ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്​​മ​െൻറ്​ അ​തോ​റി​റ്റി (സി.​ഡി.​എ) ദു​ബൈ പൊ​ലീ​സ്, ദു​ബൈ ​ഹെ​ൽ​ത്ത്​​ അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ കൂ​ട്ടാ​യ്​​മ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ സി.​ഡി.​എ​യും ദു​ബൈ പൊ​ലീ​സും ചേ​ർ​ന്ന്​ ഒ​രു​ക്കു​ന്ന സീ​നി​യ​ർ സി​റ്റി​സ​ൺ സ​ർ​വി​സ്​​പ്ര​കാ​രം അ​വ​ർ​ക്കു​വേ​ണ്ട ഏ​തു സേ​വ​ന​വും എ​ത്തി​ച്ചു​ന​ൽ​കാ​ൻ ഇൗ ​പ്ര​വ​ർ​ത്ത​ക​ർ ഒാ​ടി​ന​ട​ക്കു​ന്നു.

ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ കോ​വി​ഡ്​ ബോ​ധ​വ​ത്​​ക​ര​ണം, വി​വ​ര​ശേ​ഖ​ര​ണം എ​ന്നി​വ ന​ട​ത്തി റി​പ്പോ​ർ​ട്ട്​ ആ​രോ​ഗ്യ അ​തോ​റി​റ്റി​ക്ക്​ കൈ​മാ​റി. ദു​ബൈ വ​ർ​സാ​നി​ലെ ​െഎ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ക്കാ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഏ​ക​േ​ദ​ശം 550 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​വി​ല​ക്ക്​ സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി അ​ക്കാ​ഫ്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പോ​സി​റ്റി​വ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഫ്ലാ​റ്റു​ക​ളി​ലും വി​ല്ല​ക​ളി​ലും നേ​രി​ട്ടു​ചെ​ന്ന് രോ​ഗി​ക​ളെ ഐ​സൊ​ലേ​ഷ​ൻ ചെ​യ്യു​ന്ന ഫീ​ൽ​ഡ് സ​ർ​വി​സി​ലും ഇ​വ​രു​ണ്ട്.

അ​ൽ​ഖൂ​സി​ലും സ​ത്​​വ​യി​ലും കോ​വി​ഡ്​ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സ​ജീ​വ പി​ന്തു​ണ​യാ​ണ്​ ന​ൽ​കി​വ​രു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക്​ ഭ​ക്ഷ​ണ കി​റ്റു​ക​ൾ എ​ത്തി​ച്ചും കൗ​ൺ​സ​ലി​ങ്​ ഒ​രു​ക്കി​യും നാ​ട്ടി​ൽ പോ​കാ​നാ​വാ​തെ ദു​രി​ത​പ്പെ​ടു​ന്ന സ്​​ത്രീ​ക​ൾ​ക്ക്​ സാ​ന്ത്വ​നം പ​ക​ർ​ന്നും അ​ക്കാ​ഫ്​ വ​ള​ൻ​റി​യ​ർ വ​നി​ത വി​ഭാ​ഗ​വും സ​ജീ​വ​മാ​ണ്. 055 558 4700, 050 281 2583.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.