??????, ?????, ???? ?????????? ?????????? ??????????????? ????????????????????

പാ​തി​യു​റ​ക്ക​ത്തി​ലെ അ​ത്താ​ഴം ബ​യ്​​ക്ക​ലും നി​യ്യ​ത്ത്​ വെ​ക്ക​ലും

മ​ല​പ്പു​റം ജി​ല്ല​യി​ൽ കൊ​ണ്ടോ​ട്ടി​ക്ക​ടു​ത്ത് പു​ളി​യം​പ​റ​മ്പി​ലാ​ണ് ഞ​ങ്ങ​ളു​ടെ വ​ല്ലി​പ്പ ചെ​റു ​പ്പ​കാ​ലം ക​ഴി​ച്ചു​കൂ​ട്ടി​യ വീ​ട്. കാ​ർ​ഷി​ക മേ​ഖ​ല​യാ​യി​രു​ന്നു അ​വി​ടം. വ​ല്ലി​പ്പ​യു​ടെ ഉ​പ്പ​യും ക ​ർ​ഷ​ക​രാ​യി​രു​ന്നു വ​ല്ലി​പ്പ കു​ട്ടി​ക്കാ​ല​ത്തെ നോ​മ്പ് വി​വ​രി​ച്ച​പ്പോ​ഴാ​ണ്​ ഞ​ങ്ങ​ളെ​പ്പോ​ലു​ ള്ള ഇൗ ​ത​ല​മു​റ​യി​ലെ കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന സു​ഖ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ച്ച​ത്. എ​ന്തെ​ല ്ലാം സൗ​ക​ര്യ​ങ്ങ​ളാ​ണി​ന്ന്. ഒ​പ്പം വി​ദ്യാ​സ​മ്പ​ന്ന​രാ​യ ര​ക്ഷി​താ​ക്ക​ളു​ടെ പി​ന്തു​ണ​യും.

വ​ല ്ലി​പ്പ​യു​ടെ വാ​ക്കു​ക​ൾ:
ഉ​പ്പ​യും ഉ​മ്മ​യും ഒ​മ്പ​ത്​ മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​യി​രു​ന ്നു ഞ​ങ്ങ​ളു​ടേ​ത്. അ​ത്താ​ഴ​ത്തി​ന് എ​ണീ​ക്കാ​ൻ ഇ​ന്ന​ത്തെ പോ​ലെ അ​ലാ​റ​വും മൊ​ബൈ​ലു​മൊ​ന്നു​മി​ല്ല​ല്ലോ. പ​ള്ളി​യി​ൽ​നി​ന്ന് മു​അ​ദ്ദി​ൻ അ​ത്താ​ഴ സ​മ​യം വി​ളി​ച്ചു​പ​റ​യും. കൂ​ടാ​തെ അ​ത്താ​ഴം മു​ട്ടു​കാ​രു​ടെ മു​ട്ടി​പ്പാ​ട്ടു​മു​ണ്ടാ​കും. അ​ധി​ക​വും ആ ​പാ​ട്ടു​കേ​ട്ടാ​ണ് ഉ​മ്മ എ​ണീ​ക്കാ​റു​ള്ള​ത്. തു​ട​ർ​ന്ന് മൂ​ത്ത​മ​ക​നാ​യ എ​ന്നെ വി​ളി​ച്ചു​ണ​ർ​ത്തും. മ​റ്റു​ള്ള​വ​രെ വി​ളി​ച്ചു​ണ​ർ​ത്തു​മ്പോ​ഴേ​ക്കും ഞാ​ൻ വീ​ണ്ടും ഉ​റ​ങ്ങി​യി​ട്ടു​ണ്ടാ​കും. ഉ​പ്പ ക​ർ​ഷ​ക​നാ​യ​തു​കൊ​ണ്ട് ചോ​റും ക​റി​യും പ​ഴം പു​ഴു​ങ്ങി​യ​തു​മാ​ണ് അ​ത്താ​ഴ​ത്തി​ന്. മ​ണ്ണെ​ണ്ണ വി​ള​ക്കി​​െൻറ വെ​ളി​ച്ച​ത്തി​ൽ പാ​തി​തു​റ​ന്ന ക​ണ്ണു​ക​ളു​മാ​യി അ​ത്താ​ഴം ക​ഴി​ക്കും. തു​ട​ർ​ന്ന് ഉ​പ്പ ഞ​ങ്ങ​ളെ വി​ളി​ച്ചി​രു​ത്തി നി​യ്യ​ത്ത്​ ചൊ​ല്ലി​ത്ത​രും.

പ​ക​ൽ മു​ഴു​വ​നും പാ​ട​ത്തും പ​റ​മ്പ​ത്തും ന​ട​ന്ന് ക​ളി​ത​ന്നെ. ക​ളി​ക്കി​ട​യി​ൽ ഇ​ട​ക്കി​ടെ മു​ഖ​വും വാ​യ​യും ക​ഴു​കു​മ്പോ​ൾ കു​റ​ച്ചു വെ​ള്ളം കു​ടി​ക്കു​ന്ന​തും പ​ല​പ്പോ​ഴും പ​തി​വാ​യി​രു​ന്നു. ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ നോ​മ്പി​​െൻറ ഗൗ​ര​വം കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കു​ന്ന​തു കൊ​ണ്ടാ​വ​ണം, അ​വ​രി​ൽ ഈ ​പ്ര​വ​ണ​ത കു​റ​വാ​ണ്. നോ​മ്പ് തു​റ​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഉ​ച്ച ക​ഴി​ഞ്ഞു​ത​ന്നെ ഉ​മ്മ​യും പെ​ങ്ങ​ന്മാ​രും അ​ടു​ക്ക​ള​യി​ൽ എ​ത്തും. അ​രി ഇ​ടി​ച്ച് പൊ​ടി​യു​ണ്ടാ​ക്കി​യാ​ണ് പ​ത്തി​രി​യും അ​പ്പ​വു​മൊ​ക്കെ ഉ​ണ്ടാ​കാ​റു​ള്ള​ത്. പ​ത്തി​രി ഉ​മ്മ​യും പെ​ങ്ങ​ന്മാ​രും കു​ഴ​ലു​പ​യോ​ഗി​ച്ച് പ​ര​ത്തി​യാ​ണ് ഉ​ണ്ടാ​ക്കു​ക. ഇ​ന്ന​ത്തെ പോ​ലെ അ​ന്ന് പ​ത്തി​രി പ​ര​ത്തു​ന്ന പ്ര​സു​ക​ളോ റെ​ഡി​മെ​യ്​​​ഡ് പ​ത്തി​രി​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. നോ​മ്പ് തു​റ​ക്കാ​ൻ ഇ​ന്ന​ത്തെ​പ്പോ​ലെ കാ​ര​ക്ക മു​ഴു​വ​നും കി​ട്ടി​ല്ല. ഉ​ണ​ക്ക കാ​ര​ക്ക​യു​ടെ ഒ​രു ചെ​റി​യ ചീ​ന്ത് പ​ത്തി​രി​ക്ക​ഷ​ണ​വും ചേ​ർ​ത്താ​ണ് ത​രു​ക. ത​രി​ക്ക​ഞ്ഞി​യും ക​പ്പ​യും ച​മ്മ​ന്തി​യു​മാ​ണ് എ​ന്ന​ത്തെ​യും സ്പെ​ഷ​ൽ. ക​റി​വെ​ക്കാ​ൻ അ​ധി​ക​വും മീ​ൻ. അ​പൂ​ർ​വ​മാ​യി പോ​ത്തി​റ​ച്ചി ഉ​ണ്ടാ​കും. ഇ​റ​ച്ചി​യു​ള്ള ദി​വ​സം പെ​രു​ന്നാ​ൾ​ത​ന്നെ​യാ​ണ് ഞ​ങ്ങ​ൾ​ക്ക്.

നോ​മ്പ് തു​റ​ക്കു​ന്ന​തി​നു കു​റ​ച്ചു​മു​മ്പ് ഉ​പ്പ മ​ക്ക​ളെ വി​ളി​ച്ച് ദി​ക്‌​റും സ്വ​ലാ​ത്തും ചൊ​ല്ലി​ത്ത​രും. ആ ​കാ​ല​ത്ത് ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ട് കു​ട്ടി​ക​ൾ അ​ത്ര ഗൗ​ര​വം കാ​ണി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, മു​തി​ർ​ന്ന​വ​ർ ഖു​ർ​ആ​ൻ മു​ഴു​വ​ൻ ഒ​രാ​വ​ർ​ത്തി ഓ​ത​ൽ പ​തി​വാ​യി​രു​ന്നു. ത​റാ​വീ​ഹ് ന​മ​സ്ക​രി​ക്കാ​ൻ ഉ​പ്പ​യോ​ടൊ​പ്പം പ​ള്ളി​യി​ൽ പോ​കും. ന​മ​സ്കാ​ര​ശേ​ഷം ഉ​സ്താ​ദ് അ​ടു​ത്ത ദി​വ​സ​ത്തേ​ക്കു​ള്ള നി​യ്യ​ത്ത് ചൊ​ല്ലി​ത്ത​രും. തി​രി​ച്ചു വീ​ട്ടി​ലെ​ത്തു​മ്പോ​ൾ ഉ​മ്മ ജീ​ര​ക​ക്ക​ഞ്ഞി റെ​ഡി​യാ​ക്കി വെ​ച്ചി​ട്ടു​ണ്ടാ​കും. അ​തും​കൂ​ടി കു​ടി​ക്കു​ന്ന​തോ​ടെ​യാ​ണ് ഞ​ങ്ങ​ളു​ടെ ഒ​രു നോ​മ്പ് പൂ​ർ​ത്തി​യാ​കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ വ​ല്ലി​പ്പ ജീ​വി​ച്ചി​രി​പ്പു​ള്ള കാ​ല​ത്ത് അ​ത്താ​ഴ​ത്തി​ന് അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ലു​ള്ള​വ​രെ മു​ട്ടി​വി​ളി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. ആ ​വി​ളി​കാ​ത്തി​രി​ക്കു​ന്ന​വ​ർ ഒ​രു​പാ​ട് വീ​ട്ടു​കാ​രു​ണ്ടാ​യി​രു​ന്നു.

കാ​ര​ണം ആ ​വി​ളി​കേ​ട്ടു​ണ​രു​ന്ന​വ​ർ​ക്ക് വ​ല്ലി​മ്മ ഒ​രു വ​ലി​യ ചെ​മ്പ് ക​ഞ്ഞി ഉ​ണ്ടാ​ക്കി​വെ​ക്കു​മാ​യി​രു​ന്നു. ഇ​ന്ന​ത്തെ കാ​ല​ത്ത് നോ​മ്പ് തു​റ​ക്കാ​ൻ വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ ഒ​രു​പാ​ട് വി​ഭ​വ​ങ്ങ​ൾ വ​ള​രെ ആ​വേ​ശ​ത്തോ​ടെ ഉ​ണ്ടാ​ക്കു​ക​യും പു​റ​മെ​നി​ന്ന് വാ​ങ്ങു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, ആ ​കാ​ല​ത്ത് ഉ​മ്മ വെ​ച്ചു​വി​ള​മ്പാ​ൻ ക​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഷ്​​ട​പ്പാ​ടി​​െൻറ മാ​ധു​ര്യം ആ ​വെ​ച്ചു​വി​ള​മ്പ​ലി​ൽ കാ​ണാ​മാ​യി​രു​ന്നു. ക​ഞ്ഞി​യും ച​ക്ക​ക്കൂ​ട്ടാ​നും ഇ​ടി​ച്ച​ക്ക ഉ​പ്പേ​രി​യു​മൊ​ക്കെ ആ ​കാ​ല​ത്തെ വി​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. ഇ​ല്ലാ​യ്​​മ​യി​ലും ആ​ളു​ക​ൾ സം​തൃ​പ്​​തി ക​ണ്ടെ​ത്തി​യി​രു​ന്നു. പ​രാ​തി​ക​ളും പ​രി​ഭ​വ​ങ്ങ​ളും കു​റ​വാ​യി​രു​ന്നു.

ഇ​ന്ന് ഈ ​ലോ​ക്ഡൗ​ൺ കാ​ല​ത്ത്​ നോ​മ്പ് പ​ഴ​യ കാ​ല​ത്തെ പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു. എ​ല്ലാ​വ​രും ഉ​ള്ള​തു​കൊ​ണ്ട് തൃ​പ്തി​പ്പെ​ടു​ന്നു. എ​ല്ലാം ദൈ​വ​ത്തി​​െൻറ പ​രീ​ക്ഷ​ണ​ങ്ങ​ൾ!

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.