മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചി​ല്ല; ദു​ബൈ​യി​ൽ 21 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

ഏ​ഴോ​ളം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി •65 വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​ കി
ദു​ബൈ: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട ശ​ക്ത​മാ​യ മു​ൻ​ക​രു​ ത​ൽ-​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ദ ു​ബൈ​യി​ൽ ന​ട​പ​ടി തു​ട​ങ്ങി. ദു​ബൈ ഇ​ക്ക​ണോ​മി​യി​ലെ ക​മേ​ഴ്‌​സ്യ​ൽ കം​പ്ല​യി​ൻ​സ് ആ​ൻ​ഡ്​ ക​ൺ​സ്യൂ​മ​ർ പ ്രൊ​ട്ട​ക്​​ഷ​ൻ (സി.​സി.​സി.​പി) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മേ​ഖ​ല​യി​ലെ 21 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ച ു​പൂ​ട്ടി. 65ൽ​പ​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​ രി​ക്കു​ന്ന​തി​ൽ തി​ക​ഞ്ഞ അ​ലം​ഭാ​വം കാ​ട്ടി​യ ഏ​ഴു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​യ​താ​യും ദു​ബൈ ഇ​ക്ക​ണോ​മി അ​റി​യി​ച്ചു.

ഒ​രു മാ​സ​ത്തോ​ളം സ​മ്പൂ​ർ​ണ വി​ല​ക്ക് നി​ല​നി​ന്നി​രു​ന്ന ദു​ബൈ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഷോ​പ്പി​ങ് മാ​ളു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. സു​ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഓ​രോ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും സ്വ​ന്തം നി​ല​ക്ക് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തി​ൽ വി​ഴ്ച​വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഫ്രി​ജ് അ​ൽ മു​റാ​ർ, അ​ൽ ന​ഖീ​ൽ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി, ഹോ​ർ അ​ൽ അ​ൻ​സ്, സ​ത് വ, ​അ​ൽ റ​ഫ, സൂ​ഖ് അ​ൽ ക​ബീ​ർ, ക​റാ​മ, അ​ൽ ഖി​സൈ​സ്, അ​ൽ ന​ഹ്ദ, അ​ൽ ബ​ർ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷൂ ​റി​പ്പ​യ​റി​ങ്, ജ​ന​റ​ൽ ട്രേ​ഡി​ങ്, കാ​ർ ആ​ക്‌​സ​സ​റീ​സ്, അ​ലു​മി​നി​യം ട്രേ​ഡി​ങ്, സാ​ങ്കേ​തി​ക സേ​വ​ന​ങ്ങ​ൾ, ടെ​യ്​​ല​റി​ങ്, മൊ​ബൈ​ൽ ഫോ​ൺ ട്രേ​ഡി​ങ്, മി​ൽ, വ​ർ​ക്ക്‌​ഷോ​പ്പ് ടൂ​ൾ ട്രേ​ഡി​ങ്​ തു​ട​ങ്ങി​യ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം സി‌.​സി‌.​സി.‌​പി ന​ട​ത്തി​യ പ​രി​ശോ​ധ​ന വി​പ​ണി​ക​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ തു​ട​ങ്ങി രാ​ത്രി വ​രെ നീ​ണ്ടു. ഫേ​സ് മാ​സ്​​ക്കു​ക​ളും കൈ​യു​റ​ക​ളും ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി ഉ​റ​പ്പാ​ക്കു​ക, അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ക തു​ട​ങ്ങി കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ൻ ദു​ബൈ ഇ​ക്ക​ണോ​മി വ്യാ​പാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു.

അ​ഞ്ചു റ​സ്​​റ്റാ​റ​ൻ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി
ദു​ബൈ: കോ​വി​ഡ് -19‍െൻ​റ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ ദു​ബൈ​യി​ലെ അ​ഞ്ചു റ​സ്​​റ്റാ​റ​ൻ​റു​ക​ൾ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് അ​ട​ച്ചു​പൂ​ട്ടി.
ആ​ഗോ​ള പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ നി​ര​വ​ധി സ​ർ​ക്കു​ല​റു​ക​ൾ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യി​ട്ടും അ​വ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് നി​യ​ന്ത്ര​ണ, വാ​ണി​ജ്യ സം​ര​ക്ഷ​ണ വി​ഭാ​ഗം മാ​നേ​ജ​ർ ഫൈ​സ​ൽ അ​ലി​യൂ​ൺ പ​റ​ഞ്ഞു. ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടും തെ​റ്റാ​യ​രീ​തി​യി​ൽ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കു​ള്ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ സ്വീ​ക​രി​ച്ച​താ​യി ക​ണ്ടെ​ത്തി.

ഉ​പ​ഭോ​ക്താ​ക്ക​ളെ അ​ക​ത്ത് സ്വീ​ക​രി​ക്ക​രു​തെ​ന്നും ഹോം ​ഡെ​ലി​വ​റി​യും പാ​ർ​സ​ൽ സ​ർ​വി​സും മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇൗ ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ അ​ഞ്ചു റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും നി​ർ​ദേ​ശ​പ്ര​കാ​രം ഫേ​സ് മാ​സ്ക്കു​ക​ളും കൈ​യു​റ​ക​ളും ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഫേ​സ് മാ​സ്ക്കു​ക​ളും കൈ​യു​റ​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ധാ​ന​മാ​ണെ​ന്നും പ്ര​ത്യേ​കി​ച്ച് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​മ്പോ​ൾ ഇ​വ നി​ർ​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നും നേ​ര​ത്തേ ത​ന്നെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.