ദുബൈ: ദുബൈ എക്കണോമിക് ഡിപ്പാർട്മെൻറ് (ഡി.ഇ.ഡി) പുറത്തിറക്കിയ മാർഗനിർദേശം അനുസരി ച്ച് നഗരത്തിലുടനീളമുള്ള എല്ലാ ബസ് റൂട്ടുകളും പുനനാരംഭിക്കാൻ സാധ്യത. പരമാവധി ഒര ു മാസത്തിനകം ബസുകൾ നിരത്തിലിറങ്ങിയേക്കുമെന്നാണ് കരുതുന്നത്. ഡി.ഇ.ഡിയുടെ നിർദേ ശ പ്രകാരം നഗരത്തിലുടനീളമുള്ള എല്ലാ ബസ് ലൈനുകളും വീണ്ടും തുറക്കുന്നതനുസരിച്ച് സർ വിസ് സമയം ക്രമീകരിക്കും. യാത്രക്കാരുടെ ആവശ്യങ്ങൾക്കും എണ്ണത്തിനും അനുസൃതമായി സൗകര്യങ്ങൾ വർധിപ്പിക്കും. തിരക്കേറിയ സ്റ്റേഷനുകളിൽ കാത്തിരിപ്പ് ഒഴിവാക്കുന്നതിന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ബാക്കപ്പ് ബസുകൾ നൽകണമെന്ന് ഡി.ഇ.ഡി അഭിപ്രായപ്പെട്ടു.
ഇൻസ്പെക്ടർമാർക്ക് കൂടുതൽ പിന്തുണ നൽകാനും ആവശ്യാനുസരണം യാത്രാമാർഗം നിയന്ത്രിത പ്രദേശങ്ങൾ ഒഴിവാക്കുന്ന തരത്തിൽ ബസ് റൂട്ടുകൾ മാറ്റാനും ബസ് നിയന്ത്രണ കേന്ദ്രത്തിന് ആർ.ടി.എ നിർദേശം നൽകണം. എങ്കിലും യാത്രക്കാരെ ടാക്സികൾ ഉപയോഗിക്കാൻ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ഡി.ഇ.ഡി ചൂണ്ടിക്കാട്ടുന്നു. വിസ്തൃതിയില്ലാത്ത സ്ഥലങ്ങളിൽ തിരക്ക് ഉണ്ടാകാതിരിക്കാൻ ആർ.ടി.എ എയർകണ്ടീഷൻഡ് ബസ് കാത്തിരിപ്പ് ഏരിയകൾ അടക്കും. സർക്കാർ അതോറിറ്റി സ്ഥിരമായ ക്രൗഡ് മാനേജ്മെൻറ് നടപടിക്രമങ്ങൾ വികസിപ്പിച്ച് ജീവനക്കാർക്കും യാത്രക്കാർക്കും മാസ്ക് ധരിക്കാൻ നിർബന്ധിതമാക്കും.
ബസുകളിൽ സാമൂഹിക അകലം നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് സീറ്റുകളിൽ സ്റ്റിക്കറുകൾ പതിപ്പിക്കും. ഡിജിറ്റൽ പേയ്മെൻറ് രീതി പ്രോത്സാഹിപ്പിക്കണമെന്നും ഡി.ഇ.ഡി നിർദേശിച്ചു.
ദുബൈ മീഡിയ ഓഫിസുമായി ഏകോപിപ്പിച്ചായിരിക്കും പൊതുഗതാഗതവും മറ്റ് സേവനങ്ങളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ആർ.ടി.എ ഔദ്യോഗികമായി പ്രഖ്യാപിക്കുക. എല്ലാ പൊതുഗതാഗത മോഡുകളിലും സ്റ്റേഷനുകളിലും ശാരീരിക അകലം പ്രോത്സാഹിപ്പിക്കുന്നതിനായി മാർഗനിർദേശങ്ങളടങ്ങിയ പോസ്റ്ററുകൾ വിതരണം ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെയും നിലവിലുള്ള സ്മാർട്ട് ഇലക്ട്രോണിക് സ്ക്രീനുകളിലൂടെയും ബോധവത്കരണ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ ആർ.ടി.എ മുൻകൈയെടുക്കണം എന്നീ നിർദേശങ്ങളും ദുബൈ എക്കണോമിക് ഡിപ്പാർട്മെൻറ് മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.