ദുബൈ: പ്രവാസികളെന്നോ സ്വദേശികളെന്നോ വേർതിരിവില്ലാതെ മനുഷ്യത്വത്തെ ചേർത്തുപിട ിക്കുന്ന യു.എ.ഇയുടെ സ്നേഹത്തിെൻറ പുതിയ ഉദാഹരണം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിര ിക്കുകയാണ് പ്രവാസിയായ സാം ഡനൂറ. സിലിണ്ടറിലെ ഒാക്സിജൻ തീർന്നതിനെ തുടർന്ന് പി താവിനെ സഹായിച്ച ജമാൽ എന്ന യുവാവിനെ കുറിച്ച് സാം ഡനൂറ കുറിച്ച അനുഭവം ട്വിറ്ററിൽ പങ്കുവെച്ചത് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം.
‘യു.എ.ഇയിൽ നമ്മളെല്ലാം ഒരു കുടുംബമാണ്, ഇവിടെയാരും വിദേശികളല്ല’എന്ന തലവാചകത്തോടെയാണ് ശൈഖ് ഹംദാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സാം ഡനൂറയുടെ 94കാരനായ പിതാവ് ഇൻറർനാഷനൽ സിറ്റിയിലാണ് താമസം. എമർജൻസി സമയത്ത് ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന ഒാക്സിജൻ സിലിണ്ടറിലെ ഒാക്സിജൻ തീർന്നെങ്കിലും േലാക്ഡൗണായതിനാൽ റീഫിൽ ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെയാണ് ദുബൈ കമ്യൂണിറ്റി െഡവലപ്മെൻറ് അതോറിറ്റിയിൽ ബന്ധപ്പെട്ടത്.
അവരാണ് ജമാൽ എന്ന യുവാവുമായി ബന്ധപ്പെടുത്തിത്തന്നത്. എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ ജമാൽ മണിക്കൂറുകൾക്കകം സ്നേഹം നിറച്ച സിലിണ്ടറുമായി വീട്ടിലെത്തി. നിങ്ങൾ ഞങ്ങൾക്ക് വിദേശികളല്ലെന്നും ഇത് നിങ്ങളുടെ വീടാണെന്നും നിങ്ങളുടെ പിതാവ് ഞങ്ങളുടേത് കൂടിയാണെന്നും ജമാൽ പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞതായി സാം ഡനൂറ കുറിക്കുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാൻ മറക്കരുത് എന്നോർമിപ്പിച്ചാണ് ജമാൽ മടങ്ങിയത്. മനുഷ്യത്വം എന്താണെന്ന് ദുബൈ പഠിപ്പിച്ചതായും സാം ഡനൂറ എഴുതുന്നു. ശൈഖ് ഹംദാന് പുറമെ നിരവധി പ്രമുഖരാണ് ഇൗ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.