ദുബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടവർക്ക് ആറു മാസത്തെ വർക് പെ ർമിറ്റ് നൽകാൻ യു.എ.ഇ മാനുഷിക വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. ജോലി നഷ്ടമായ സ് വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസം പകരുന്ന നടപടിയാണിത്. കോവിഡ് പ്രതിസന്ധിക്കുശേഷം പഴയ സ്ഥാപനം വീണ്ടും ജോലി നൽകാൻ തയാറാണെങ്കിൽ ആറു മാസത്തിനുശേഷം ഇതേ സ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. ജീവനക്കാരുമായി ചർച്ച നടത്താതെ അവരെ പിരിച്ചുവിടാനോ സ്ഥാപനം അടച്ചുപൂട്ടാനോ പാടില്ല. അവർക്ക് ആവശ്യമായ ആശ്വാസ നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രാലയം സർക്കുലറിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം, യു.എ.ഇയിൽ ജോലി നഷ്ടമായവർക്ക് നിലവിലെ വിസ ഉപയോഗിച്ച് മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യാമെന്ന് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. നിലവിലെ ലേബർ വിസ ഉപയോഗിച്ച് മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യാനുള്ള അനുമതിയാണ് നൽകിയത്. യു.എ.ഇയിലെ നിയമം അനുസരിച്ച് മറ്റൊരു സ്ഥാപനത്തിലേക്ക് മാറണെമങ്കിൽ പുതിയ സ്പോൺസറുടെ വിസ എടുക്കണം. ഇൗ നിയമത്തിനാണ് താൽക്കാലികമായി ഇളവ് നലകിയത്.
നേരത്തേ, മാർച്ച് ഒന്നുമുതൽ വിസ കാലാവധി അവസാനിച്ച എല്ലാ വിസകളുടെയും കാലാവധി ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഇതോടെ വിസ കാലാവധി കഴിഞ്ഞവർക്കും മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അവസരമൊരുങ്ങും. കോവിഡ് വ്യാപനം തുടങ്ങിയശേഷം ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് താമസസ്ഥലങ്ങളിൽ കഴിയുന്നത്. പുതിയ വിസ അനുവദിക്കുന്നത് നിർത്തിവെച്ചതിനാൽ മറ്റ് സ്ഥാപനങ്ങളിൽ ജോലി നോക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവർ. ഇത്തരക്കാർക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. ആറു മാസത്തെ വർക് പെർമിറ്റ് ലഭിച്ചാൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ ജോലി തേടാമെന്ന പ്രതീക്ഷയിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.