അബൂദബി: കൊറോണ വൈറസ് ബാധിതർക്കു സമീപത്തെത്തിയാൽ അവരെ തിരിച്ചറിയുന്ന നൂതന സ്മാർ ട്ട്ഫോൺ ആപ്ലിക്കേഷൻ 'ട്രേസ്കോവിഡ്' അബൂദബി ആരോഗ്യ വകുപ്പ് അവതരിപ്പിച്ചു. കോവിഡ്19 കേ സുകളുടെ ട്രാക്ക് റെക്കോഡ് സൂക്ഷിക്കാനും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം തടയാനും വൈറസ ് ബാധിതരുമായി അകലം സൂക്ഷിക്കാനും ഉപയോക്താക്കളെ സഹായിക്കുന്നതുമാണ് 'ട്രേസ്കോവി ഡ്' എന്ന പുതിയ ആപ്. ഈ ആപ് സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ കോവിഡ് രോഗികളിൽ നിന്നു സംരക്ഷണം ഉറപ്പാക്കാനും അവർക്ക് ഉടൻ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ഒരുകൈ സഹായിക്കാനുമാവുമെന്നതും പ്രത്യേകതയായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
വൈറസ് ബാധിച്ചവർ അരികിലെത്തുമ്പോൾ ആപ്ലിക്കേഷൻ അത് തിരിച്ചറിയും. രോഗബാധിതർക്ക് ഉടൻ ആരോഗ്യ ചികിത്സ നൽകാൻ ഔദ്യോഗിക അധികാരികളെ പ്രാപ്തരാക്കുന്നതിനും വൈറസ് വ്യാപനം കുറക്കുന്നതിനും ഈ ആപ് ഉപയോഗിക്കുന്നത് സഹായിക്കും. ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട്ഫോണുകളിലാണ് ആപ്ലിക്കേഷൻ പ്രവർത്തിക്കുക. ഇതേ ആപ്ലിക്കേഷനുള്ള മറ്റൊരു ഉപകരണം കണ്ടെത്താനും തിരിച്ചറിയാനും ഉപയോക്താക്കളെ അനുവദിക്കുന്നു. പരസ്പരം അടുത്തെത്തുമ്പോൾ രണ്ട് ഉപകരണങ്ങളും ഒരു എൻക്രിപ്റ്റ് ചെയ്ത സെക്യുർ ട്രേസിങ് ഐഡൻറിഫിയർ (എസ്.ടി.ഐ) കൈമാറ്റം ചെയ്യും.
കൈമാറ്റം ചെയ്ത എസ്.ടി.ഐ രണ്ട് ഉപകരണങ്ങളിലും വെവ്വേറെയായി സ്റ്റോറാവും. ഉപയോക്താക്കളിൽ ഒരാൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ വ്യക്തിഗത വിവരങ്ങളുടെ പൂർണ സ്വകാര്യത ഉറപ്പാക്കുന്നതോടൊപ്പം ബന്ധപ്പെട്ട അധികാരികൾക്ക് ഉപയോക്താവിെൻറ ഡാറ്റയും ടൈംസ്റ്റാമ്പും ആക്സസ് ചെയ്യാൻ അവസരമൊരുക്കും. അധികൃതർക്ക് ഈ വ്യക്തിയുമായി ബന്ധപ്പെടാനും ഉടൻ ചികിത്സ ഉറപ്പാക്കാനും സാധിക്കുമെന്നതും നേട്ടമാണ്.
സമൂഹിക സുരക്ഷയും ക്ഷേമവും എപ്പോഴും മുൻഗണനയായി തുടരുന്നതിെൻറ മുന്നോടിയായാണ് ഈ ആപ്ലിക്കേഷൻ കോവിഡ് രോഗ വ്യാപനം തടയാൻ ആരംഭിച്ചതെന്ന് അബൂദബി ആരോഗ്യ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദ് ചൂണ്ടിക്കാട്ടി. നിലവിലെ കോവിഡ് രോഗ പശ്ചാത്തലത്തിൽ സമൂഹത്തിലെ അംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഫലപ്രദമായും വേഗത്തിലും പരിപാലിക്കുന്നതിന് നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രയോജനപ്പെടുത്തുന്നതിെൻറ ഭാഗമാണ് പുതിയ ആപ്ലിക്കേഷൻ പ്രയോഗത്തിൽ കൊണ്ടുവരുന്നതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.