ദുബൈ: ഒരുമാസം മുമ്പ് കേരളത്തിലേക്കുള്ള ‘കോവിഡ് ഫാക്ടറി’ എന്നുപോലും കളിയാക്കി വിള ിച്ച നായിഫിനും ദേരക്കും ഇപ്പോൾ പറയാനുള്ളത് അതിജീവനത്തിെൻറ കഥയാണ്. കോവിഡിനെത ിരായ പോരാട്ടത്തിൽ സ്വയംസുരക്ഷയൊരുക്കിയ നായിഫിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തുന് ന കാസർകോട് പുണ്ടൂർ സ്വദേശി ഉസ്മാനും പറയാനുള്ളത് ഇത്തരമൊരു കഥയാണ്. രണ്ടു ശ്വ ാസകോശങ്ങളെയും പിടികൂടിയ കോവിഡിനെ ആത്മവിശ്വാസം കൊണ്ട് നെഗറ്റിവാക്കിയ കഥ. കാലാ വധി കഴിഞ്ഞ വിസയും അസാധുവായ ഇൻഷുറൻസും വകവെക്കാതെ സൗജന്യ ചികിത്സയൊരുക്കിയവരു ടെ കഥ. ക്വാറൻറീനിൽ കഴിയാൻ മുറിയൊരുക്കിയ കെ.എം.സി.സിയുടെയും ഭക്ഷണമെത്തിക്കുന്ന െഎ.സി.എഫിെൻറയും നന്മയുടെ കഥ.
നായിഫിലെ മൂന്നു മുറി ഫ്ലാറ്റിൽ ഉസ്മാനുൾപ്പെടെ 23 പേരായിരുന്നു താമസം. നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയ സുഹൃത്തിന് പനിബാധിച്ചതോടെയാണ് ഇവരുടെ റൂമിലേക്കും കോവിഡ് ഭീതിയെത്തിയത്. മൂന്നു ദിവസം കഴിഞ്ഞ് പരിശോധന ഫലം വന്നപ്പോഴാണ് സുഹൃത്തിന് കോവിഡ് ബാധിച്ചതായി തിരിച്ചറിഞ്ഞത്. മറ്റുള്ളവരും പരിശോധനക്കു വിധേയരായെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റിവായിരുന്നു. എന്നാൽ, രണ്ടു ദിവസത്തിനുള്ളിൽ കളനാട് സ്വദേശിയായ സഹമുറിയെൻറ ഫലവും പോസിറ്റിവായി.
ഇതോടെ 26ന് വീണ്ടും സഫ ഹെൽത്ത് സെൻററിൽ പരിശോധന നടത്തി. പരിശോധനയത്രയും സൗജന്യമായിരുന്നു. 21 പേെര പരിശോധിച്ചതിൽ ഉസ്മാൻ ഉൾപ്പെടെ 10 പേരിലും കൊറോണ വൈറസ് കടന്നുകൂടിയതായി ബോധ്യപ്പെട്ടു. ജീവിതത്തിൽ തകർന്നുപോയ നിമിഷമായിരുന്നു അതെന്ന് ഉസ്മാൻ പറയുന്നു. ‘ആ നിമിഷത്തെ വിവരിക്കാൻ കഴിയില്ല. അത്രക്ക് തകർന്നുപോയിരുന്നു.’ പലതവണ വിളിക്കേണ്ടി വന്നെങ്കിലും ഒടുവിൽ ഇവരെ തേടി ആംബുലൻസെത്തി. ഇൻറർനാഷനൽ മോഡേൺ ആശുപത്രിയിലായിരുന്നു ചികിത്സ.
എക്സ്റേ എടുത്തുനോക്കിയെങ്കിലും ഉസ്മാനിൽ കാര്യമായ തകരാർ കണ്ടെത്തിയില്ല. സ്കാൻ ചെയ്തപ്പോഴാണ് കോവിഡ് രണ്ടു ശ്വാസകോശങ്ങളെയും ബാധിച്ചതായി അറിയുന്നത്. കലശലായ ചുമയും വയറിളക്കവും വയറുവേദനയുമുണ്ടായിരുന്നു. ന്യൂമോണിയയും കൂടി വന്നു. ഡോക്ടർമാരും നഴ്സുമാരും പകർന്ന ആത്മവിശ്വാസമാണ് തന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതെന്ന് ഉസ്മാൻ നന്ദിയോടെ സ്മരിക്കുന്നു. ഭയപ്പെടരുെതന്ന് അവർ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. മികച്ച ഭക്ഷണവും ചികിത്സയും തന്നു.
നന്നായി ഭക്ഷണം കഴിക്കാനും കൂടുതൽ ചൂടുവെള്ളം കുടിക്കാനുമായിരുന്നു ഉപദേശം. ഇഞ്ചിയും ചെറുനാരങ്ങയും ഇട്ട വെള്ളവും ഫ്രൂട്ട്സുമായിരുന്നു പ്രധാന ഭക്ഷണം. ആശുപത്രിയിലെത്തിയശേഷമുള്ള ആദ്യ ഫലം നെഗറ്റിവായിരുന്നു. അടുത്ത രണ്ടു ഫലംകൂടി നെഗറ്റിവായതോടെ ഏപ്രിൽ ഒമ്പതിന് ഡിസ്ചാർജായി. ആശുപത്രി വിടാൻ നേരത്ത് വലിയൊരു ബിൽ ഉസ്മാനെ തേടിയെത്തി. 44,000 ദിർഹമായിരുന്നു ബിൽ. കണ്ണുതള്ളി നിൽക്കുേമ്പാൾ ബിൽ കൊണ്ടുവന്നയാളുടെ മറുപടിയെത്തി ‘ഒപ്പിട്ടുതന്നാൽ മതി, പണം നൽകേണ്ടതില്ല.’ ഇൻഷുറൻസ് പോലുമില്ലാത്ത തനിക്ക് ഇത്രയും മികച്ച സൗജന്യ ചികിത്സയും ഭക്ഷണവുെമാരുക്കിയ ആശുപത്രി അധികൃതർക്കും യു.എ.ഇ സർക്കാറിനും ദൈവത്തിനും നന്ദി പറയുകയാണ് ഉസ്മാൻ.
14 ദിവസത്തെ ക്വാറൻറീൻ നിർദേശിച്ചാണ് ആശുപത്രിയിൽ നിന്ന് പറഞ്ഞയച്ചത്. റൂമിൽ മറ്റു സുഹൃത്തുക്കളുള്ളതിനാൽ എവിടെ കഴിയുമെന്ന ആശങ്കയിലിരിക്കുേമ്പാണ് കെ.എം.സി.സിയിലെ സുഹൃത്തുക്കൾ സഹായഹസ്തം നീട്ടിയത്. അവർ ഒരുക്കിയ മുറിയിലാണ് ഇപ്പോൾ താമസം. െഎ.സി.എഫിലെ സുഹൃത്തുക്കൾ ഭക്ഷണമെത്തിക്കും. ഫെബ്രുവരി 25ന് വിസ കാലാവധി കഴിഞ്ഞിരുന്നു. പുതുക്കാമെന്ന് കരുതിയിരുന്നപ്പോഴാണ് കോവിഡ് എത്തിയതും വിസ നടപടികൾ നിർത്തിവെച്ചതും.
ലൈസൻസ് പുതുക്കാൻ കഴിയാത്തതിനാൽ ഇനി കട തുറക്കുന്ന കാര്യത്തിലും ഉസ്മാന് സംശയമാണ്. കൂടെയുണ്ടായിരുന്നവർ ഇപ്പോഴും ചികിത്സയിലാണ്. അവരും സാധാരണ നിലയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. മഹാമാരിയെ അതിജീവിച്ച് പുതുജീവിതം തുടങ്ങിയ ഉസ്മാന് പറയാനുള്ളത് ഇത് മാത്രമാണ്- ‘ബേജാറായിട്ട് കാര്യമില്ല. ആത്മവിശ്വാസമാണ് ഏറ്റവും വലിയ മരുന്ന്.’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.