അനുഗൃഹീത മാസം ആഗതമാവുകയാണ്. ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവങ്ങളി ലൂടെയായിരിക്കും ഇൗ റമദാൻ മാസം കടന്നുപോകുന്നത്. പള്ളികളിൽ നമസ്കാരവും നോമ്പുത ുറകളുമുണ്ടാവില്ല. ഖുർആൻ പാരായണങ്ങളാൽ ശബ്ദമുഖരിതമായിരുന്ന പള്ളിയകങ്ങളിൽ നിശ്ശബ്ദത കളിയാടും. സ്ഥിരമായി പള്ളിയിൽ പോയിരുന്നവർക്കും ഉദ്ബോധനങ്ങൾ കേട് ടിരുന്നവർക്കും ഇത് നിരാശയുണ്ടാക്കുമെന്നറിയാം. എന്നാൽ, ഇത് നിരാശപ്പെടേണ്ട സമയമ ല്ല.
സാേങ്കതികവിദ്യ ഇത്രയേറെ വളർന്ന ഇൗ കാലത്ത് ലോക്ഡൗണിനെ അവസരമായി കാണേണ ്ട സമയമാണിത്. പഠിക്കാനും അറിയാനും ആഗ്രഹമുള്ളവർക്ക് അതിനുള്ള വേദി കൂടിയാണിത്. പ്രവാചകൻ പറഞ്ഞിട്ടുണ്ട്- ‘‘ഒരാൾ രോഗിയായതു മൂലം അയാൾ സ്ഥിരമായി ചെയ്തിരുന്ന കർമങ്ങൾ മുടങ്ങിയാലും, ആരോഗ്യമുള്ള കാലത്ത് നിർവഹിച്ചിരുന്നതിെൻറ അതേ പ്രതിഫലം ലഭിക്കും.’ ഇൗ കൊറോണക്കാലവുമായി ചേർത്തുവായിക്കേണ്ട പ്രവാചകവചനമാണിത്.
പള്ളിയിൽ േപായില്ലെങ്കിലും വീടിനുള്ളിൽ കർമങ്ങൾ നിർവഹിച്ചാലും പള്ളിയിൽ പോയതിെൻറ പ്രതിഫലം ലഭിക്കുമെന്ന വ്യാഖ്യാനംകൂടിയുണ്ട് ഇൗ വചനത്തിന്. ഇത് നമുക്കുള്ള അവസരമാണ്. ദീനിയായ കാര്യങ്ങൾ പഠിക്കാനും ഗ്രസിക്കാനും പ്രാവർത്തികമാക്കാനും പറ്റിയ അവസരം. ഖുർആൻ പഠിക്കേണ്ടവർക്ക് അതിനുള്ള അവസരം. മദ്റസയിൽ പോകാൻ കഴിയാതിരുന്നവർക്ക് അതിനുള്ള അവസരം. എല്ലാം നമുക്ക് വിരൽത്തുമ്പിൽ ലഭ്യമാണ്. ഖുർആൻ പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് എത്രയോ ആപ്പുകൾ ഫോണിൽ ലഭിക്കും.
അർഥങ്ങൾ വിവരിക്കുന്നതും ഉച്ചാരണം പഠിപ്പിക്കുന്നതുമെല്ലാം മൊബൈലിൽ ലഭ്യമാണ്. സ്കൂള്‍ ഓഫ് ഖുര്‍ആന്‍ മൊബൈല്‍ ആപ് ഇതിന് ഉദാഹരമാണ്. പാരായണസൗകര്യത്തിനായി അധ്യായങ്ങളും ഭാഗങ്ങളുമായി തരംതിരിച്ചാണ് ഇത് തയാറാക്കിയിരിക്കുന്നത്. ആവശ്യമുള്ള അധ്യായങ്ങൾ മാത്രം ഡൗൺലോഡ് ചെയ്ത് കേൾക്കാനുള്ള സൗകര്യവും ഇതിലുണ്ട്. വീട്ടിലിരിക്കുന്നവർക്ക് ഇസ്ലാമിനെക്കുറിച്ച് കൂടുതൽ അറിയാനായി പീസ് റേഡിയോ പോലുള്ള സംവിധാനങ്ങളുമുണ്ട്.
ലോകത്തിെൻറ ഏതു ഭാഗത്തായാലും 24 മണിക്കൂറും ഇത് ലഭ്യമാണ്. അവധിക്കാലവും റമദാൻ മാസവും മുന്നിൽകണ്ട് വിവിധ പരിപാടികളാണ് റേഡിയോ വഴി ഒരുക്കിയിരുന്നത്. ഒാൺലൈൻ ക്വിസ്, മരം ഒരു വരം, അടുക്കളത്തോട്ടം, ഡയറിക്കുറിപ്പുകൾ, വല്യുമ്മാെൻറ കഥകൾ, സ്റ്റാമ്പ് കലക്ഷൻ, ഗണിതം ലളിതം തുടങ്ങിയ അവധിക്കാല പരിപാടികൾ നാളെ മുതൽ തുടങ്ങുന്നുണ്ട്. നാട്ടിലുള്ള കുട്ടികൾക്ക് അവധിക്കാലം കൂടുതൽ പ്രയോജനപ്രദമാക്കാനും പ്രവാസി വിദ്യാർഥികൾക്ക് ഒഴിവുവേളകൾ ആനന്ദകരവും വിജ്ഞാനപ്രദവുമാക്കാനും ഉപകരിക്കുന്ന പരിപാടികളാണിത്.
ഇതിനു പുറമെ മദ്റസ, പാചകമത്സരങ്ങൾ, അവധിക്കാല കോഴ്സുകൾ, ഒാൺലൈൻ കരിയർ ക്ലിനിക് തുടങ്ങിയവയും ഒാൺലൈൻ വഴി കൂടെ ചേർക്കാം. മതപഠന ക്ലാസുകളും പ്രഭാഷണങ്ങളും ഫേസ്ബുക്ക് ലൈവിലൂടെയും മറ്റും തത്സമയം നടക്കുന്നുണ്ട്. നല്ലതും ചീത്തയും തിരിച്ചറിഞ്ഞു വേണം ഇവയെ സമീപിക്കാൻ.
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടിയുടെ തത്സമയസംപ്രേഷണം 45,000 പേരാണ് ഒാൺലൈനിൽ കണ്ടത്. ഇതൊരു നല്ല സൂചനയാണ്. പത്ത്, പ്ലസ് ടു വിദ്യാർഥികൾക്കായി ഒാൺലൈൻ ക്ലാസുകളും ലഭ്യമാണ്. അതിനാൽ, ഇതൊരു അവസരമായി കാണണം. പ്രവൃത്തികൾക്ക് അധിക പ്രതിഫലം ലഭിക്കുന്ന മാസമാണ് റമദാൻ. പള്ളികളിൽ ചെയ്തിരുന്ന കർമങ്ങൾ വീട്ടിലും ചെയ്യാം. പള്ളികളിൽ കേട്ടിരുന്ന പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും വീട്ടിലും ശ്രവിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.