?????????????????????????? ??????? ?????????????? ?????????????

11 മെ​ട്രി​ക് ട​ൺ വൈ​ദ്യ​സ​ഹാ​യ​വു​മാ​യി യു.​എ.​ഇ വി​മാ​നം യു​ക്രെ​യ്‌​നി​ലേ​ക്ക് പ​റ​ന്നു

അ​ബൂ​ദ​ബി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് 11 മെ​ട്രി​ക് ട​ൺ സാ​ധ​ന​ങ്ങ​ൾ യു.​എ.​ഇ ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ൽ യ ു​ക്രെ​യ്‌​നി​ലെ​ത്തി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളാ​ണി​വ. ഇ​തോ​ടൊ​പ്പം യു.​എ.​ഇ​യി​ൽ നി​ന്ന് 113 യു​ക്രെ​യ്​​നി​യ​ൻ പൗ​ര​ന്മാ​രെ​യും ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ൽ തി​രി​ച്ച​യ​ച്ച​താ​യി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

കോ​വി​ഡ്–19​നെ​തി​രാ​യ അ​ന്താ​രാ​ഷ്​​ട്ര പോ​രാ​ട്ട​ത്തി​നു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ് യു.​എ.​ഇ​യു​ടെ സ​ഹാ​യം. യു.​എ.​ഇ നേ​തൃ​ത്വ​വും ജ​ന​ങ്ങ​ളും യു​ക്രെ​യ്ൻ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​താ​യും വെ​ല്ലു​വി​ളി നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഐ​ക്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​താ​ണെ​ന്നും യു​ക്രെ​യ്‌​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ സാ​ലം അ​ഹ​മ്മ​ദ് അ​ൽ കാ​ബി പ​റ​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.