സംശയനിവാരണത്തിന്​ വാട്​സ്​ആപ്​​ ചാറ്റിങ്ങും

ദു​ബൈ: ഒ​രു ഹാ​യ്​ അ​യ​ച്ചാ​ൽ മ​തി, നി​ങ്ങ​ൾ​ക്കാ​വ​ശ്യ​മു​ള്ള വി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​മ്പി​ലെ​ത്തും. ദു​ ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി​യാ​ണ്​ കോ​വി​ഡ്​ സം​ശ​യ നി​വാ​ര​ണ​ത്തി​ന്​ 800342 എ​ന്ന ന​മ്പ​റി​ൽ വാ​ട്​​സ്​​ആ​പ ്​ ചാ​റ്റി​ങ്ങി​ന്​ സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​മ്പ​ർ സേ​വ്​ ചെ​യ്​​ത​ശേ​ഷം ‘ഹാ​യ്​’ മെ​സേ​ ജ്​ അ​യ​ച്ചാ​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കും.

ഇ​തു​വ​ഴി ചോ​ദി​ക്കു​ന്ന സം​ശ​യ​ങ്ങ​ൾ​ക്കും ഞൊ​ടി​യി​ട​യി​ൽ മ​റു​പ​ടി ല​ഭി​ക്കും. 24 മ​ണി​ക്കൂ​റും സേ​വ​നം ഉ​ണ്ടാ​യി​രി​ക്കും. ഇം​ഗ്ലീ​ഷ്​, അ​റ​ബി ഭാ​ഷ​ക​ളി​ലാ​യി​രി​ക്കും മ​റു​പ​ടി. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​ര​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്ക്​ ത​ട​യി​ടാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ മ​ന്ത്രാ​ല​യം​ത​ന്നെ വാ​ട്​​സ്​​ആ​പ്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന്​ ഡി.​എ​ച്ച്.​എ ക​സ്​​റ്റ​മ​ർ ഹാ​പ്പി​ന​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ഫ​ത്​​മ അ​ൽ ഖാ​ജാ പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ വി​ഡി​യോ​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും വാ​ട്​​സ്​​ആ​പ്​ വ​ഴി പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഫ​ത്​​മ അ​ൽ ഖാ​ജാ പ​റ​ഞ്ഞു. എ​ഫ്.​എ.​ക്യു രീ​തി​യി​ലാ​ണ്​ ചാ​റ്റി​ങ്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ, പ്ര​തി​രോ​ധം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം മ​റു​പ​ടി ല​ഭി​ക്കും. ഡി.​എ​ച്ച്.​എ ജീ​വ​ന​ക്കാ​രു​മാ​യി ത​ത്സ​മ​യം ചാ​റ്റ്​ ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. സം​വി​ധാ​നം ലോ​ഞ്ച്​ ചെ​യ്​​ത്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം 1700ഒാ​ളം അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ്​ എ​ത്തി​യ​ത്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.