മാ​സ്ക് ധ​രി​ക്ക​ൽ ചെ​റി​യ ടാ​സ്ക് അ​ല്ല

ദു​ബൈ: യു.​എ.​ഇ​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ ടെ എ​ല്ലാ സ്​​ഥ​ല​ങ്ങ​ളി​ലും മാ​സ്​​ക്ധാ​രി​ക​ളെ കാ​ണാം. എ​ന്നാ​ൽ, ശ​രി​യാ​യ രീ​തി​യി​ൽ ഇ​ത്​ ധ​രി​ക്കാ​ത്ത ​തു​മൂ​ലം ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷ​മാ​ണ് പ​ല​രും വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ ്ക​ർ​ഷി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം മാ​സ്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട​തും നി​ർ​മാ​ർ​ജ​നം ചെ​യ്യേ​ണ്ട​തും.

മാ​സ്ക് ധ​രി​ക്കു​ന്ന​തി​നു​മു​മ്പ് കൈ​ക​ൾ സോ​പ്പു​കൊ​ണ്ട് ക​ഴു​കു​ക​യോ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ർ കൊ​ണ്ട് അ​ണു​മു​ക്ത​ക്കു​ക​യോ ചെ​യ്യു​ക. വെ​ളു​ത്ത​നി​റ​ത്തി​ലു​ള്ള ഭാ​ഗം ഉ​ൾ​വ​ശ​ത്താ​യും ലോ​ഹം തു​ന്നി​ച്ചേ​ർ​ത്ത അ​റ്റം മു​ക​ൾ​വ​ശ​ത്താ​യും വേ​ണം മാ​സ്ക് ധ​രി​ക്കാ​ൻ. ശേ​ഷം ലോ​ഹ​ഭാ​ഗം മൂ​ക്കി​നോ​ടു ചേ​ർ​ത്ത് അ​മ​ർ​ത്തി താ​ഴെ​വ​ശം താ​ടി​യു​ടെ താ​ഴെ​വ​രെ എ​ത്തു​ന്ന രൂ​പ​ത്തി​ൽ വ​ലി​ച്ചു​നി​വ​ർ​ത്തു​ക. മാ​സ്​​ക്കി​നും മു​ഖ​ത്തി​നും ഇ​ട​യി​ൽ വി​ട​വ് ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

ധ​രി​ച്ച മാ​സ്​​ക്കി​നു പു​റ​ത്ത് കൈ​കൊ​ണ്ട് തൊ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. അ​റി​യാ​തെ തൊ​ട്ടു​പോ​യാ​ൽ കൈ​ക​ൾ ക​ഴു​കു​ക​യോ സാ​നി​റ്റൈ​സ് ചെ​യ്യു​ക​യോ വേ​ണം. ഇ​ട​ക്ക് ക​ഴു​ത്തി​​െൻറ ഭാ​ഗ​ത്തേ​ക്ക് താ​ഴ്ത്തി വെ​ക്കു​ന്ന​തും നെ​റ്റി​യി​ലേ​ക്ക് ക​യ​റ്റി​വെ​ക്കു​ന്ന​തും പാ​ടെ ഒ​ഴി​വാ​ക്ക​ണം. മു​ൻ​വ​ശം തൊ​ടാ​തെ പി​ന്നി​ൽ​നി​ന്നും വേ​ണം മാ​സ്​​ക്​ അ​ഴി​ക്കാ​ൻ. നീ​ല​നി​റ​മു​ള്ള ഭാ​ഗം ഉ​ള്ളി​ലേ​ക്കാ​വു​ന്ന വി​ധ​ത്തി​ൽ മ​ട​ക്കി​യ​ശേ​ഷം അ​ട​പ്പു​ള്ള മാ​ലി​ന്യ​പ്പെ​ട്ടി​യി​ൽ ഒ​ഴി​വാ​ക്ക​ണം.ശേ​ഷം കൈ​ക​ൾ സോ​പ്പി​ട്ട് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക. ഡി​സ്പോ​സി​ബ്​​ൾ മാ​സ്​​ക്കു​ക​ൾ ഒ​ന്നി​ല​ധി​കം ത​വ​ണ ഉ​പ​യോ​ഗി​ക്ക​രു​ത്. ഉ​പ​യോ​ഗി​ക്കു​ന്ന മാ​സ്ക് വൃ​ത്തി​കേ​ടാ​കു​ക​യോ ന​ന​യു​ക​യോ ചെ​യ്താ​ൽ ഉ​പേ​ക്ഷി​ക്ക​ണം.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.