ദുബൈ: കോവിഡ് വ്യാപനത്താൽ ദുരിതമനുഭവിക്കുന്ന ഇറ്റലിക്ക് ചികിത്സാസഹായവുമായി യു.എ.ഇ. 10 ടൺ മെഡിക്കൽ വസ്തുക്കളുമായി ഇത്തിഹാദ് വിമാനം യു.എ.ഇയിൽനിന്ന് ഇറ്റലിയിലെത്തി. കോവിഡ് ബാധ തടയുന്നതിന് ലോകത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
ഫേസ് മാസ്ക്, സാനിറ്റൈസർ, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇറ്റലിയിലേക്ക് അയച്ചത്.ചൈന, ഇറാൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിവിടങ്ങളിലേക്കും നേരേത്ത ചികിത്സാസഹായം എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.