റാസല്‍ഖൈമ: ലോകം കോവിഡില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും കുലുക്കമില്ലാതെ സൈബര്‍ ത ട്ടിപ്പ് മാഫിയയുടെ സ്വൈരവിഹാരം. വന്‍ തുക ലോട്ടറി അടിച്ചെന്ന വ്യാജ അറിയിപ്പുകളാണ് കാലങ്ങളായി സൈബര്‍ തട്ടിപ്പുകാരുടെ ചൂണ്ടയിലെ ഇര. പലര്‍ക്കും ഫോണ്‍വിളികളും എസ്.എം.എ സ് സന്ദേശങ്ങളും എത്തുന്നുണ്ടെങ്കിലും നിരന്തര ബോധവത്കരണത്തിെൻറ ഫലമായി ഇപ്പോ ള്‍ തട്ടിപ്പിനിരയാകുന്നവര്‍ വിരളം. വ്യത്യസ്ത രീതിയില്‍ കവര്‍ച്ചക്കിറങ്ങിയ സൈബര്‍ മാഫിയ കഴിഞ്ഞദിവസം എത്തിയത് യു.എ.ഇയിലെ മാധ്യമപ്രവര്‍ത്തകനും റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടറുമായ രമേശ് പയ്യന്നൂരിനരികില്. കോവിഡിെൻറ പശ്ചാത്തലത്തില്‍ ഓഫിസിലും വീട്ടിലുമായാണ് ഇദ്ദേഹം ജോലിചെയ്യുന്നത്.
താമസ സ്ഥലത്ത് പേഴ്സനല്‍ കമ്പ്യൂട്ടറില്‍ യൂട്യൂബ് വഴി ഗാനം ഡൗണ്‍ലോഡ് ചെയ്യാനുള്ള ശ്രമത്തിനിടെ സന്ദേശം എത്തിയത് അബൂദബി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എന്ന വ്യാജേന. ‘താങ്കളുടെ കമ്പ്യൂട്ടര്‍ േബ്ലാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. അനധികൃതമായാണ് താങ്കള്‍ ഈ സൈറ്റില്‍ പ്രവേശിച്ചിരിക്കുന്നത്. ഇത് നിയമാനുസൃതമല്ല. പിഴ ഒടുക്കാന്‍ താങ്കള്‍ ബാധ്യസ്ഥന്‍. നിയമനടപടികള്‍ ഒഴിവാക്കി കമ്പ്യൂട്ടര്‍ പൂര്‍വസ്ഥിതിയില്‍ ഉപയോഗിക്കണമെങ്കില്‍ പിഴ ഒടുക്കല്‍ നിര്‍ബന്ധം. വിസ, മാസ്റ്റര്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്താനുള്ള ഓപ്ഷനും സ്ക്രീനില്‍ സജ്ജം. 3000 ദിര്‍ഹമാണ് പിഴ നല്‍കേണ്ടത്’. ആദ്യമൊന്ന് പകച്ചെങ്കിലും താന്‍ ഉടന്‍ അബൂദബി പൊലീസുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് രമേശ് പയ്യന്നൂര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
വിവരങ്ങള്‍ കേട്ട അധികൃതര്‍ നിശ്ചിത സമയം കഴിഞ്ഞ് തിരികെ വിളിച്ചു. അബൂദബി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സുമായി ഈ സന്ദേശത്തിന് ഒരു ബന്ധവുമില്ലെന്നും ഐ.ടി വിദഗ്ധരുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍ പൂര്‍വസ്ഥിതിയിലാക്കാനും നിര്‍ദേശം തന്നു. പന്തികേടുതോന്നി അധികൃതരുമായി ബന്ധപ്പെട്ടതാണ് കവര്‍ച്ചക്കാരില്‍നിന്ന് രക്ഷപ്പെടാന്‍ തന്നെ സഹായിച്ചത്. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ നിര്‍ബന്ധമായും അധികൃതരെ ബന്ധപ്പെടുകയാണ് വേണ്ടതെന്നും രമേശ് പയ്യന്നൂര്‍ അഭിപ്രായപ്പെട്ടു.
കോവിഡ് കാലത്ത് ജോലിയും വിദ്യാഭ്യാസവും ഓണ്‍ലൈനില്‍ സജീവമായ സമയം ഈ രംഗത്ത് ഏറെ ശ്രദ്ധവേണമെന്നാണ് ഐ.ടി വിദഗ്ധരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പക്ഷം. പിടിവീഴാന്‍ സാധ്യതയുള്ള എല്ലാ പഴുതുകളും അടച്ചാകും സൈബര്‍ തട്ടിപ്പ് മാഫിയ കവര്ച്ചക്കിറങ്ങുക. ഇവരുടെ പ്രവര്‍ത്തനം വ്യത്യസ്ത രാജ്യങ്ങളിലിരുന്നാവും. അബൂദബി പൊലീസിെൻറ വെബ്സൈറ്റ് ഡിസൈന്‍ ദുരുപയോഗം ചെയ്യുന്നവര്‍ പ്രമുഖ ബാങ്കിങ്, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ഡിസൈന്‍ ഉപയോഗിച്ച് തട്ടിപ്പിനിറങ്ങാനും മടിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.