അബൂദബി: അബൂദബിയിൽ നടക്കുന്ന അണുനശീകരണ യജ്ഞത്തിന് റോേബാട്ട് ഉപയോഗിച്ച് സി വിൽ ഡിഫൻസ്. ഇതുസംബന്ധിച്ച വിഡിയോ അബൂദബി പൊലീസ് പുറത്തുവിട്ടു. സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ മാലിന്യ നിർമാർജന കമ്പനിയായ തദ്വീറുമായി ചേർന്ന് റോബോട്ട് കൈകാര്യംചെയ്യുന്നതും അണുനാശിനി തളിക്കുന്നതും റോഡുകളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യങ്ങൾ വൃത്തിയാക്കുന്നതും വിഡിയോയിൽ കാണാം.
അണുനശീകരണവേളയിൽ സിവിൽ ഡിഫൻസ് ടീമിനു പിന്തുണയുമായി പൊലീസ് പട്രോളിങ്ങും അബൂദബിയിൽ സജീവമാണ്.രാത്രി എട്ടു മുതൽ രാവിലെ ആറുവരെ നടക്കുന്ന അണുനശീകരണ സമയത്ത് എല്ലാവരും വീടുകളിൽതന്നെ കഴിയണമെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അബൂദബി െപാലീസും സിവിൽ ഡിഫൻസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.