കണക്കിലുണ്ടാവണം അധ്യയന ദിവസങ്ങൾ

മൊ​ബൈ​ലി​ൽ ക​ളി​ച്ച്​ വീ​ട്ടി​ലി​രി​ക്കു​ന്ന​താ​ണ്​ ഇ-​ലേ​ണി​ങ്ങെ​ന്ന്​ ആ​ർ​ക്കെ​ങ്കി​ലും തെ​റ്റി​ദ്ധാ ​ര​ണ ഉ​ണ്ടെ​ങ്കി​ൽ ആ​ദ്യ​മേ അ​ത്​ ച​വ​റ്റു​കൊ​ട്ട​യി​ലി​ട​ണം. നി​സ്സാ​ര​മാ​യി ക​ണ്ട്​ ചി​രി​ച്ചു​ത​ള്ളേ​ ണ്ട വി​ഷ​യ​മ​ല്ല ഇ-​ലേ​ണി​ങ്. അ​തീ​വ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്കേ​ണ്ട പ​ഠ​ന​മാ​ർ​ഗ​മാ​ണി​ത്. മൂ​ന്നു​മാ​സം ഇ-​ലേ​ണി​ങ്ങാ​യ​തി​നാ​ൽ നാ​ട്ടി​ൽ പോ​കാ​മെ​ന്നും മ​ക്ക​ളെ അ​വി​ടെ​യി​രു​ത്തി പ​ഠി​പ്പി​ക്കാ​മെ​ന്നും ആ​ രെ​ങ്കി​ലും ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ ഒ​രു കാ​ര്യം മ​ന​സ്സി​ൽ കു​റി​ച്ചോ​ളൂ, നി​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​ത്​ മ​ക്ക​ളു​ടെ ഭാ​വി​യെ​യാ​ണ്. ഇ​തു​മൂ​ലം അ​വ​രു​ടെ ഒ​രു വ​ർ​ഷം വ​രെ ന​ഷ്​​ട​പ്പെ​േ​ട്ട​ക്കാം.

ഇ​ന്ത്യ​യി​ലെ സി.​ബി.​എ​സ്.​ഇ സ്​​കൂ​ളു​ക​ളെ അ​പേ​ക്ഷി​ച്ച്​ ഗ​ൾ​ഫി​ൽ അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ 30 ശ​ത​മാ​നം കു​റ​വാ​ണ്. ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ അ​വ​ധി​ക​ളും അ​ധി​കം വ​രു​ന്ന വി​ഷ​യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്ക​ു​േ​മ്പാ​ൾ സ​മ​യ​ത്തി​ന്​ പാ​ഠ​ഭാ​ഗ​ങ്ങ​ൾ തീ​ർ​ക്കു​ന്ന​ത്​ വ​ലി​യ ടാ​സ്​​കാ​ണ്. നാ​ട്ടി​ലെ പോ​ലെ സ്​​പെ​ഷ​ൽ ക്ലാ​സു​ക​ൾ എ​ടു​ക്കാ​ൻ ഇ​വി​ടെ ക​ഴി​യി​ല്ല. അ​തി​ന്​ പ്ര​ത്യേ​ക അ​നു​മ​തി വേ​ണം.സാ​ധാ​ര​ണ സ്​​കൂ​ൾ ദി​വ​സ​ങ്ങ​ളി​ൽ​പോ​ലും ക്ലാ​സ്​ എ​ടു​ത്തു​തീ​ർ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​റു​ണ്ട്. ഇൗ ​സാ​ച​ര്യ​ത്തി​ൽ​നി​ന്നു​വേ​ണം ഇ-​ലേ​ണി​ങ്ങി​നെ നോ​ക്കി​ക്കാ​ണാ​ൻ.

മൂ​ന്നു​മാ​സ​ത്തെ ഇ-​ലേ​ണി​ങ്ങി​ന്​ ശേ​ഷം സെ​പ്​​റ്റം​ബ​റി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ക്ലാ​സ്​ തു​ട​ങ്ങു​േ​മ്പാ​ൾ പ​ഠി​ച്ചു​തു​ട​ങ്ങാ​മെ​ന്ന്​ ക​രു​ത​രു​ത്. ഇൗ ​സ​മ​യ​ത്ത്​ പ​ഠി​ക്കാ​ൻ സ​മ​യം കി​ട്ടി​ല്ല. ആ​ദ്യ ടേ​മി​​െൻറ റി​വി​ഷ​ൻ ചെ​യ്യാ​നു​ള്ള സ​മ​യം കി​ട്ടി​യാ​ൽ ഭാ​ഗ്യം. ഇ​പ്പോ​ൾ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ സെ​പ്​​റ്റം​ബ​റി​ൽ കു​ട്ടി​ക​ൾ​ക്ക്​ അ​ധി​ക​ഭാ​ര​മു​ണ്ടാ​കും. ഇ​ത്​ അ​വ​ർ​ക്ക്​ മാ​ന​സി​ക സ​മ്മ​ർ​ദ​മു​ണ്ടാ​ക്കും. അ​തു​ണ്ടാ​വാ​തി​രി​ക്കാ​നും കൃ​ത്യ​മാ​യി അ​വ​ർ പ​ഠി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത്​ ര​ക്ഷി​താ​ക്ക​ളു​ടെ ക​ട​മ​യാ​ണ്. ഗ​ൾ​ഫ്​ നാ​ടു​ക​ളി​ൽ പ​ഠി​ക്കു​ന്ന​ത്​ കൂ​ടു​ത​ലും സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ളാ​ണ്.

എ​ങ്കി​ലും, കു​ട്ടി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ പ​ഠ​ന​സാ​മ​ഗ്രി​ക​ൾ വീ​ടി​നു​ള്ളി​ൽ ഏ​ർ​പ്പെ​ടു​ത്താ​ൻ അ​വ​ർ ശ്ര​ദ്ധി​ക്ക​ണം. സ്കൂ​ൾ ഫീ​സി​ലെ​യും ബ​സ്​ ഫീ​സി​ലെ​യും ഇ​ള​വ്​ പോ​സി​റ്റി​വാ​യി ക​ണ്ട്​ കു​ട്ടി​ക​ൾ​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്ക​ണം. സ്​​കൂ​ളി​ൽ പോ​യി​രു​ന്ന ദി​വ​സ​ങ്ങ​ളി​ലേ​തു പോ​ലെ​ത​ന്നെ അ​വ​രെ രാ​വി​ലെ വി​ളി​ച്ചു​ണ​ർ​ത്ത​ണം. ക്ലാ​സു​ക​ൾ ശ്ര​ദ്ധ​യോ​ടെ കേ​ട്ടി​രി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണം. ഒാ​രോ കു​ട്ടി​ക്കും മൊ​ബൈ​ൽ കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ അ​ത്ര​യും ന​ല്ല​ത്. പ്രി​ൻ​റ​ർ വാ​ങ്ങാ​ൻ ക​ഴി​യു​ന്ന​വ​ർ അ​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്ക​ണം. എ​ല്ലാ നോ​ട്ടു​ക​ളും മൊ​ബൈ​ലി​ൽ നോ​ക്കി പ​ഠി​ക്കു​ന്ന​ത്​ അ​ത്ര ന​ല്ല​ത​ല്ല. ഇ​വ പ്രി​​െൻറ​ടു​ത്ത ശേ​ഷം പ​ഠി​ക്കു​ന്ന​താ​വും എ​ളു​പ്പം.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.