തടവുകാര​െൻറ മോചനത്തിന് 2.40 ലക്ഷം ദിര്‍ഹം ധനസഹായം

അജ്മാന്‍: അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന് ഉത്തരവാദിയായ ഡ്രൈവറുടെ മോചനത്തിന് 2,40,000 ദിര്‍ഹമി​​​​െൻറ ധനസഹായ ം. ഇൻഷുറൻസ്​ കാലാവധി കഴിഞ്ഞ വാഹനമിടിച്ച് അപകടം വരുത്തിയ കേസിലെ പ്രതിക്കാണ് ഒരു മനുഷ്യസ്​നേഹിയുടെയും ദുബൈ ഇസ് ​ലാമിക്​ ബാങ്കി​​​​െൻറയും സഹായമെത്തിയത്​. അജ്മാനിലെ റോഡിലൂടെ വാഹനം ഓടിക്കവേയാണ്​ റോഡ്​ മുറിച്ചുകടന്നയാളെ വാഹനമിടിച്ചത്​​. എന്നാൽ, കുറുകെ കടക്കുന്നതിനായി നിര്‍ദേശിക്കപ്പെട്ട വഴിയിലൂടെയായിരുന്നില്ല ഇയാൾ റോഡ്​ മുറിച്ചുകടന്നത്​. അപകടം നടന്ന ശേഷമാണ് വാഹനത്തി​​​​െൻറ ഇൻഷുറൻസ്​ തീര്‍ന്ന വിവരം പ്രതി അറിയുന്നത്. അഞ്ചുവർഷം മുമ്പ് നടന്ന അപകടത്തില്‍ വാഹനം ഇടിച്ചയാള്‍ക്ക് അംഗവൈകല്യം സംഭവിച്ചിരുന്നു.

ഒരു വര്‍ഷത്തിനുശേഷം വന്ന വിധിയില്‍ പരിക്കേറ്റയാള്‍ക്ക് 4.05 ലക്ഷം ദിർഹം നഷ്​ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. എന്നാല്‍, 1.60 ലക്ഷം ദിര്‍ഹമേ പ്രതിക്ക് സംഘടിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. ബാക്കി തുകയായ 2.40 ലക്ഷം ദിര്‍ഹത്തില്‍ ഇളവ് തേടി ഇരയുടെ ആളുകളെ സമീപിച്ചെങ്കിലും അനുകൂല സമീപനം ലഭിച്ചില്ല. അഞ്ചുവര്‍ഷം പിന്നിടുമ്പോഴാണ് ബാക്കി തുകയിലെ 1.40 ലക്ഷം ദിർഹം നല്‍കാന്‍ തയാറായി ഒരു മനുഷ്യസ്നേഹി മുന്നോട്ടുവരുന്നത്. പിന്നെയും ഒരു ലക്ഷം ദിര്‍ഹമി​​​​െൻറ കുറവുണ്ടായിരുന്നു. എന്നാല്‍, ദുബൈ ഇസ്​ലാമിക് ബാങ്ക് അതിന് പരിഹാരം കാണുകയായിരുന്നു. ഇതോടെ ബാക്കി തുക മുഴുവൻ അടച്ചുതീര്‍ത്തു. മുഴുവന്‍ നഷ്​ടപരിഹാര തുകയും ലഭിച്ചതോടെ അപകടത്തില്‍പ്പെട്ടയാള്‍ പരാതി പിന്‍വലിക്കുകയായിരുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ വാഹനമോടിച്ചിരുന്നയാള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മോചിതനാകും. ഇത്രയും വലിയ തുക ഉപയോഗിച്ച് മോചനത്തിന് സഹായിച്ച ദുബൈ ഇസ്​ലാമിക്​ ബാങ്കിനെയും മനുഷ്യസ്നേഹിയെയും അജ്മാന്‍ പൊലീസ് മേധാവി ബ്രിഗേഡിയർ ജനറല്‍ മുബാറക് ഖല്‍ഫാന്‍ അല്‍ റാസി പ്രശംസിച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.