ഷാർജ: ഷാർജ അൽ മജാസ് രണ്ടിൽ ബുഹൈറ കോർണിഷിന് സമീപത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തി ൽ ചൊവ്വാഴ്ച രാത്രി തീപിടിച്ചു. അൽ ഇൻതിഫാദ റോഡിെൻറ തുടക്കത്തിലുള്ള 43 നില കെട്ടിടത്തിലെ ഫ്ലാറ്റാണ് കത്തിയത്. തീയും പുകയും മറ്റിടങ്ങളിലേക്ക് ബാധിച്ചതിനെ തുടർന്ന് ചിലർക്ക് ശ്വാസതടസ്സം നേരിട്ടു.
പാരാമെഡിക്കൽ വിഭാഗം ഇവർക്ക് അടിയന്തര ശുശ്രൂഷ നൽകി. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, 18 കുടുംബങ്ങളെ സുരക്ഷ മുൻനിർത്തി ഹോട്ടലുകളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. അപകട കാരണം ഫോറൻസിക് വിഭാഗം പരിശോധിച്ച് വരുകയാണ്. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽ താമസിക്കുന്നവരെയെല്ലാം പൊലീസ് താഴെയിറക്കി സുരക്ഷ ഉറപ്പു വരുത്തി. മലയാളികളടക്കം നിരവധി പേരാണ് മണിക്കൂറുകളോളം രാത്രി പുറത്ത് കഴിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.