????????? ????? ?????????????

ഷാർജയിൽ വ്യാജ യന്ത്രഭാഗങ്ങൾ പിടികൂടി

ഷാർജ: 41,800 ദിർഹം വിലമതിക്കുന്ന അന്താരാഷ്​ട്ര വ്യാപാരമുദ്രകളുള്ള 380 വ്യാജ യന്ത്രഭാഗങ്ങൾ കണ്ടുകെട്ടിയതായി വാണിജ ്യ നിയന്ത്രണ-സംരക്ഷണ വിഭാഗം (എസ്.ഇ.ഡി.ഡി) ചെയർമാൻ സുൽത്താൻ അബ്​ദുല്ല ബിൻ ഹദ്ദ അൽ സുവൈദി പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ലംഘനങ്ങൾക്ക് അറുതി വരുത്തുന്നതിനുമായി നടത്തിയ പരിശോധനയിലാണ് നിമലംഘനങ്ങൾ കണ്ടെത്തിയത്. ഉപഭോക്താക്കളെ വഞ്ചിച്ച് വേഗത്തിലും നിയമവിരുദ്ധമായും ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവരിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി വകുപ്പ് തുടർന്നും പ്രവർത്തിക്കുമെന്ന് അൽ സുവൈദി പറഞ്ഞു.

ഉപഭോക്താക്കൾ വാങ്ങുന്ന ഉൽപന്നങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് എസ്.ഇ.ഡി.ഡിയിലെ വാണിജ്യ നിയന്ത്രണ-സംരക്ഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സലിം അഹമ്മദ് അൽ സുവൈദി ആവശ്യപ്പെട്ടു. വ്യാജവസ്തുക്കൾ യഥാർഥ ഉൽപന്നങ്ങളേക്കാൾ വിലകുറഞ്ഞതായിരിക്കാം. എന്നാൽ, വ്യാജ യന്ത്രഭാഗങ്ങൾ ഉപയോഗത്തിന് സുരക്ഷിതമല്ലെന്നും ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നതിന്​ കാരണമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം നിയമലംഘനങ്ങൾ വകുപ്പി​​െൻറ ഹോട്ട്‌ലൈൻ നമ്പറായ 80080000ൽ വിളിച്ച്​ റിപ്പോർട്ട് ചെയ്യാൻ എസ്.ഇ.ഡി.ഡിയുടെ തട്ടിപ്പ് വിരുദ്ധ വിഭാഗം മേധാവി മുഹന്നദ് അൽ അലി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.