ദുബൈ: സെപ്റ്റംബർ 29ന് ജർമനിയിലെ ബർലിനിൽ നടക്കുന്ന മാരത്തണിൽ ദുബൈയിൽ ജോലിചെയ ്യുന്ന മലപ്പുറം സ്വദേശി ബഷീർ തോരപ്പ പെങ്കടുക്കും.
സ്കൂൾ പഠനകാലത്ത് ഓട്ടമത്സരങ്ങളിൽ പങ്കെടുത്തുള്ള പരിചയം മാത്രമുള്ള ബഷീർ പ്രവാസജീവിതത്തിൽ ഓട്ടം ഒരു ശീലമാക്കി മാറ്റുകയായിരുന്നു.
2016ൽ നടന്ന ഹാഫ് മരത്തണിൽ ദൂരത്തിലും സമയത്തിലും റെക്കോഡ് സൃഷ്ടിച്ചു. കഴിഞ്ഞ നാലുവർഷത്തിനിടെ 600ൽ പരം ഓട്ടമത്സരങ്ങളിലാണ് ഇൗ 35കാരൻ പെങ്കടുത്തത്. കേരള റൈഡേഴ്സ് യു.എ.ഇ എന്ന കൂട്ടായ്മയിൽ അംഗമായ ഇദ്ദേഹം ട്രയാത്ലൺ മത്സരത്തിനും തയാറെടുത്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.