അബൂദബി : പോളണ്ടിൽ നടക്കുന്ന 9-ാംമത് ബി.ഡബ്ലൂ.എഫ് വേൾഡ് സീനിയർ ബാഡ്മിൻറൻ ചാമ്പ്യൻഷി പ്പിൽ അണിനിരക്കുന്ന 24 അംഗ യു.എ.ഇ ടീമിൽ മലയാളികൾ ഉൾപ്പെടെ 22 ഇന്ത്യക്കാർ. അടുത്തമാസം ( ആഗസ്റ്റ്) നാലു മുതൽ 11വരെ പോളണ്ടിലെ കാടോവൈസ് നഗത്തിലാണ് ചാമ്പ്യൻഷിപ്പ്. ഇതിനായി അബ ൂദബി ഇന്ത്യാ സോഷ്യൽ ആൻറ് കൾചറൽ സെൻററിലെ (ഐ.എസ്.സി) ഷട്ടിൽ ബാഡ്മിൻറൻ കോർട്ടിൽ പര ിശീലനം തകൃതിയായി.
35 വയസ് മുതൽ 75 വരെ പ്രായമുള്ളവർക്കായി നടത്തുന്ന ബി.ഡബ്ലൂ.എഫ് - വേ ൾഡ് സീനിയർ ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് 2003ലാണ് തുടങ്ങിയത്. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ സിംഗിൾസ്, ഡബിൾസ്, വനിതകളുടെ സിംഗിൾസ്, ഡബിൾസ് മൽസരങ്ങൾക്കു പുറമെ മിക്സ്ഡ് ഡബിൾസ് മത്സരങ്ങളുമുണ്ട്.
യു.എ.ഇയിൽ ദീർഘകാലമായി താമസിക്കുന്ന വിദേശികൾക്കും രാജ്യത്തെ പ്രതിനിധീകരിച്ചു ലോക ചാമ്പയൻഷിപ്പുകളിൽ പങ്കെടുക്കാനാവുംവിധം നിയമ ഭേദഗതി നടത്തിയതിെൻറ അടിസ്ഥാനത്തിലാണ് 24പേരടങ്ങുന്ന യു.എ.ഇ ടീമിൽ 22 ഇന്ത്യക്കാർക്ക് ഇടം കിട്ടിയത്. ഒരു ബ്രിട്ടീഷ് വനിതയും ഒരു ശ്രീലങ്കൻ വനിതയും ഉൾപ്പെടെ യു.എ.ഇ ടീമിൽ പങ്കെടുക്കുന്നവരെല്ലാം വിദേശികളാണെന്നതും പ്രത്യേകതയാണ്. ഇന്ത്യക്കാരിൽ ഒമ്പതു പേർ അബൂദബി ഐ.എസ്.സി താരങ്ങളാണ്. ഇവരെല്ലാം യു.എ.ഇയിലെ പ്രമുഖ ടൂർണമെന്റുകളിൽ പലവട്ടം പങ്കെടുക്കുകയും വിജയ കിരീടം ചൂടിയവരുമാണ്.
24 അംഗ ടീമിൽ അഞ്ചു പേരൊഴികെയുള്ളവർ ഇദംപ്രഥമായാണ് ഒരു രാജ്യത്തിനു വേണ്ടി കളിക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായ അബൂദബിയിൽ 23 വർഷം താമസിച്ചശേഷം ഈ രാജ്യത്തിന് വേണ്ടി വേൾഡ് ചാമ്പ്യൻഷിപ്പിൽ ജേഴ്സി അണിയാനായതിൽ ഏറെ അഭിമാനിക്കുന്നതായി ടീം മാനേജർമാരിൽ ഒരാളായ അബ്ദുൽ ലത്തീഫ് പറഞ്ഞു. കൊച്ചിയിൽ 2017ൽ നടന്ന എട്ടാമത് ലോക കപ്പിൽ അറുപതു വയറിനു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ഇദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.
ഇക്കുറി 1500ലേറെ കളിക്കാർ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ യൂറോപ്പ്, കാനഡ, അമേരിക്ക, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, തായ്ലൻറ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്. ബൾഗേറിയ, മലേഷ്യ, തായ്വാൻ, സ്പെയിൻ, കാനഡ, തുർക്കി, സ്വീഡൻ എന്നിവിടങ്ങളിലായിരുന്നു യഥാക്രമം ആദ്യ ഏഴു ചാമ്പ്യൻഷിപ്പുകൾ നടന്നത്. എട്ടാമത്തെ മത്സരം കൊച്ചിയിലും.
അബൂദബി ഇന്ത്യാ സോഷ്യൽ ആൻറ് കൾചറൽ സെൻറർ പ്രസിഡൻറ് ഡി. നടരാജെൻറ നേതൃത്വത്തിൽ മാനേജിങ് കമ്മിറ്റി ടീം അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. അബ്ദുൽ ലത്തീഫ്, സന്തോഷ്കുമാർ, രാകേഷ് രാമകൃഷ്ണൻ, സന്തോഷ് കെമ്പരത്ത്, അമൃത കുട്ടികൃഷ്ണൻ, എലിസബത്ത് മാത്യു, രാഘവ് ഭട്ട്, ബാബു ആനന്ദ്, സുനിൽ രാമനാഥൻ എന്നിവരാണ് ഐ.എസ്.സിയിൽ നിന്നുള്ള ടീം അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.