ദുബൈ: ഭാവിയിലെ ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് ബഹിരാകാശത്ത് മരങ്ങൾ നട്ടുവളർത്താൻ പരീ ക്ഷണാടിസ്ഥാനത്തിൽ യു.എ.ഇ ശ്രമം ആരംഭിച്ചു. ഇതിെൻറ ഭാഗമായി യു.എ.ഇയിൽനിന്നുള്ള പന വ ിത്ത് ബഹിരാകാശത്തെ സ്ഥിരം പര്യവേഷണകേന്ദ്രമായ ഇൻറർനാഷനൽ സ്പേസ് സ്റ്റേഷന ിൽ എത്തിച്ചുകഴിഞ്ഞു.
അമേരിക്കയിൽനിന്ന് വിക്ഷേപിച്ച ‘ഫാൽക്കൺ 9’ എന്ന റോക്കറ്റ് വഴിയാണ് വിത്ത് ബഹിരാകാശത്ത് എത്തിച്ചത്. യു.എ.ഇയിൽനിന്നുള്ള ആദ്യ ബഹിരാകാശ യാത്രികനായി ഹസ അൽ മൻസൂരി സെപ്റ്റംബർ 25ന് പറന്നുയരുന്നതിന് മുന്നോടിയായാണ് വൃക്ഷവിത്ത് എത്തിച്ചത്. ’ദി സോയസ് എം.എസ് 15’ എന്ന ബഹിരാകാശവാഹനത്തിൽ സെപ്റ്റംബർ 25ന് യാത്രയാരംഭിച്ച് ഹസ മൻസൂരി ഒക്ടോബർ മൂന്നിന് തിരിച്ചെത്തും.
വൃക്ഷവിത്ത് പിന്നീട് തിരിച്ചെത്തിച്ച് വളർച്ചാഘട്ടങ്ങൾ സംബന്ധിച്ച് ഗവേഷണം നടത്തും. സമാനമായ മറ്റൊരു വിത്ത് കോളജ് ഒാഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറിലും വളർത്തുന്നുണ്ട്. രണ്ടിെൻറയും വളർച്ച താരതമ്യം ചെയ്യാനാണിത്. പ്രതികൂലമായ അവസ്ഥയിലും വളരാനുള്ള ശേഷിയാണ് പന വിത്ത് പരിഗണിക്കാൻ കാരണം. യു.എ.ഇയുടെ പൈതൃകത്തിൽ പ്രാധാന്യമുള്ള മരവുമാണ് പന. യു.എ.ഇ സ്പേയ്സ് ഏജൻസി, യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റിയിലെ കോളജ് ഒാഫ് ഫുഡ് ആൻഡ് അഗ്രികൾച്ചർ, നാനോറാക്ക്സ് എന്നിവ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
യു.എ.ഇയുടെ ബഹിരാകാശ പര്യവേഷണ, ഗവേഷണ ചരിത്രത്തിൽ നിർണായകമായ ഏടായിരിക്കും വിത്ത് എത്തിച്ചത്. കാലാവസ്ഥാ മാറ്റും പരിസ്ഥിതി പ്രശ്നങ്ങളും ഭാവിയിൽ ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാവുമെന്നത് മുൻകൂട്ടിക്കണ്ടാണ് ബഹിരാകാശത്ത് കൃഷി ചെയ്യാൻ കഴിയുമോ എന്ന് ആരായുന്ന പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതെന്ന് കോളജ് ഒാഫ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഡീൻ പ്രഫ. ഭാനു ചൗധരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.