അജ്മാന്: പള്ളിയുടെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ സംഘത്തിന് തടവും പിഴയും നൽകി നാടു കടത്താൻ വിധി. അജ്മാന് ജറഫ് മേഖലയിലെ പള്ളിയുടെ അകത്തുള്ള സംഭാവന പെട്ടി തകര്‍ത്ത് മോഷണം നടത്തിയ രണ്ട് അറബ് യുവാക്കളെയാണ് കോടതി ശിക്ഷിച്ചത്. ഒരാള്‍ പുറത്ത് കാവല്‍ നില്‍ക്കുകയും മറ്റൊരാള്‍ ജനല്‍ തകര്‍ത്ത് അകത്ത് കടക്കുകയുമായിരുന്നു.
അകത്ത് കടന്നയാൾ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് പെട്ടി തകര്‍ത്ത് അതിലുണ്ടായിരുന്ന 3,000 ദിര്‍ഹം മോഷ്ടിക്കുകയായിരുന്നു. പണം ഇരുവരും പങ്കിട്ടെടുത്തു. സംഭവം അറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചു. ഇരുവരും 3000 ദിര്‍ഹം വീതം പിഴയുമടക്കണം. രണ്ട് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.