അബൂദബി: നൂറ് ശതമാനം വിദേശ ഉടമസ്ഥത അനുവദിക്കുന്ന വ്യവസായ മേഖലകളും സാമ്പത്തിക പ്രവർത്തനങ്ങളും യു.എ.ഇ മന്ത്രിസഭ പ്രഖ്യാപിച്ചു. പുനരുപയോഗ ഉൗർജം, ബഹിരാകാശം, കൃഷി ഉൾപ്പെടെയുള്ള 13 മേഖലകളിലെ 122 സാമ്പത്തിക പ്രവർത്തനങ്ങൾക്കാണ് അനുമതി. ഉൽപാദനം, ഗതാഗത^സംഭരണം, ആതിഥ്യ^ഭക്ഷ്യസേവനം, വിവര^വാർത്താവിനിമയം, അഡ്മിനിസ്ട്രേറ്റീവ് സേവനം, സപ്പോർട്ട് സർവീസ്, വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, കല^വിനോദം, കെട്ടിടനിർമാണം എന്നിവയാണ് മറ്റു മേഖലകൾ. അതേസമയം, തദ്ദേശീയ സർക്കാറുകളായിരിക്കും ഇൗ മേഖലകളിലെ വിദേശ ഉടമസ്ഥതയുടെ ശതമാനം നിശ്ചയിക്കുക.
ഒാരോ എമിറേറ്റിലെയും സാഹചര്യം പരിഗണിച്ച് അതത് തദ്ദേശീയ സർക്കാറുകൾക്ക് വിദേശ ഉടമസ്ഥതയുടെ ശതമാനം തീരുമാനിക്കാമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ വ്യക്തമാക്കി. ബിസിനസുകൾ ഉത്തേജിപ്പിക്കുകയും സജീവമാക്കുകയും സൗകര്യപ്രദമാക്കുകയുമാണ് നമ്മുടെ ലക്ഷ്യം. പുതിയ സാമ്പത്തിക മേഖലകൾ തുറക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണ്. പുതിയ നിക്ഷേപകരെയും പുതിയ പ്രതിഭകളെയും ആകർഷിക്കുകയും നമ്മുടെ ദേശീയ സമ്പദ് വ്യവസ്ഥയുടെ ആഗോള മത്സരക്ഷമത വർധിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. പുനരുപയോഗ ഉൗർജ മേഖലയിൽ സൗരോർജ പാനലുകൾ, വൈദ്യുതി ട്രാൻസ്ഫോമറുകൾ എന്നിവയുടെ ഉൽപാദനത്തിനും ഹരിത സാേങ്കതികവിദ്യ, ഹൈബ്രിഡ് ഉൗർജ നിലയങ്ങൾ എന്നിവക്കും നൂറ് ശതമാനം നിക്ഷേപം അനുവദിക്കാം.
ഗതാഗത-സംഭരണ മേഖലയിൽ ഇ കോമേഴ്സ് ഗതാഗതം, വിതരണ ശൃംഖല, ലോജിസ്റ്റിക്സ്, ഒൗഷധ ഉൽപന്നങ്ങളുടെ കോൾഡ് സ്റ്റോറേജ് എന്നിക്കാണ് അനുമതി. വിവര^വാർത്താവിനിമയം, ആതിഥ്യ^ഭക്ഷ്യസേവനം മേഖലകളിൽ ഗവേഷണത്തിനും ജൈവസാേങ്കതികവിദ്യയുെട വികസനത്തിനുമുള്ള ലബോറട്ടറികളുടെ ഉടമസ്ഥതയോടെ ശാസ്ത്ര^സാേങ്കതിക വിദ്യ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്. മന്ത്രിസഭ യോഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.