ദുബൈ: യു.എ.ഇയിലെ മുൻനിര ഇന്ത്യൻ സി.ഇ.ഒമാരിൽ ഒരാളായിരുന്ന വിശേഷ് ഭാട്ടിയ(74) നിര്യാത നായി. അൽഫുത്തൈം ഗ്രൂപ്പിൽ 1978ൽ സേവനം ആരംഭിച്ച ഇദ്ദേഹം പിന്നീട് ജംബോ ഗ്രൂപ്പിെൻറ സി.ഇ. ഒ ആയി മാറി. ഇലക്ട്രോണിക്സ് ഗ്രൂപ്പ് പ്രസിഡൻറായും പ്രവർത്തിച്ചു. അറബ് ലോകത്തെ ഏറ്റവും മികച്ച ഇന്ത്യൻ എക്സിക്യുട്ടിവുകളിൽ ഒരാളായി ഫോബ്സ് മാഗസിൻ 2016ലും 2017ലും ഭാട്ടിയയെ എണ്ണിയിരുന്നു.
ഇലക്ട്രോണിക്സ് ബ്രാൻറുകളെ മാളുകളിൽ അവതരിപ്പിക്കുക എന്ന ആശയത്തിന് ഗൾഫ് മേഖലയിൽ തുടക്കമിട്ടതും ഇദ്ദേഹമാണ്. പുതിയ ഇ കൊമേഴ്സ് സംരംഭങ്ങൾക്ക് ചുക്കാൻ പിടിക്കാനുള്ള പുറപ്പാടിലായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം ഇന്നലെ ദുബൈയിലെ ആശുപത്രിയിലാണ് മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.