ഷാർജ: സ്വദേശി പെൺകുട്ടികൾ ഷാവോലിൻ കുങ്ഫുവിൽ ബ്ലാക്ക് ബെൽറ്റ് നേടി.ഷാർജ റെഡ് ബെ ൽറ്റ് ക്ലബ്ബിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുങ്ഫു^തൈക്കോണ്ടോ മത്സരത്തിൽ ഇമറാത് തികളായ സുരയ്യ ശിഹാബ് ഗർഗാഷ് (18), ഫെയ് ശിഹാബ് ഗർഗാഷ് എന്നിവരാണ് ബ്ലാക് ബെൽറ്റ് കരസ്ഥമാക്കിയത്.
ഷാവോലിൻ കുങ്ഫു വിഭാഗത്തിൽ ആദ്യമായി ബ്ലാക്ക് ബെൽറ്റ് നേടുന്ന ഇമറാത്തി പെൺകുട്ടികളാണ് ഇവർ. യു.എ.ഇയിലെ മുതിർന്ന തൈക്കോണ്ടോ വിദഗ്ധനും, ഷാർജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനുമായ മുഹമ്മദ് ഹാഷി അൽ സാഫി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ക്ലബ്ബിലെ പ്രധാന പരിശീലകരായ ഷിഫു മുജീബ്,ഷിഫു ഷൗക്കത്ത് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ബംഗ്ലാദേശിൽ നിന്നുള്ള അഫ്ര ഉമ്മർ (14), മർവ ഉമ്മർ(17) എന്നിവരും വിവിധ മത്സരങ്ങളിൽ ജേതാക്കളായി. 25 വർഷത്തോളമായി ആയോധന പരിശീലന മേഖലയിൽ പ്രവർത്തിക്കുന്ന റെഡ് ബെൽറ്റ് കരാട്ടെ ക്ലബ്ബിനു കീഴിൽ പത്തിലേറെ രാജ്യങ്ങളിൽനിന്ന് പതിനായിരക്കണക്കിന് വിദ്യാർഥികൾ പരിശീലനം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.