അബൂദബി: സമ്മാനത്തട്ടിപ്പ് കേസിൽ ആറ് മാസത്തിനകം അബൂദബി പൊലീസ് അറസ്റ്റ് ചെയ് തത് 80 പേരെ. ആളുകളെ ഫോണിൽ വിളിച്ച് കപട വാഗ്ദാനം നൽകി വൻ തുക തട്ടിപ്പ് നടത്തിയവര ാണ് പിടിയിലായത്. തട്ടിപ്പിലൂടെ കവർന്ന പണം ഇരകൾക്ക് തന്നെ തിരിച്ചുനൽകാൻ സാധിച്ചതായി പൊലീസ് ഞായറാഴ്ച അറിയിച്ചു. ബാങ്കുകളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് ബാങ്ക് അക്കൗണ്ട് നമ്പറുകളും പിൻ നമ്പറുകളും മനസ്സിലാക്കിയാണ് പ്രതികളിൽ ഒരു വിഭാഗം തട്ടിപ്പ് നടത്തിയിരുന്നത്.
മറ്റൊരു വിഭാഗം വലിയ കമ്പനികളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിൽ വിളിച്ച് കമ്പനിയുടെ സമ്മാനം നേടിയിട്ടുണ്ടെന്ന് ഇരകളോട് കള്ളം പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ക്രെഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട്, ടെലിേഫാൺ നമ്പർ തുടങ്ങിയ വിവരങ്ങൾ അന്യരുമായി പങ്കുവെക്കരുതെന്നും അപരിചിതരുടെ ഫോൺവിളികൾക്ക് ചെവി കൊടുക്കരുതെന്നും സംശയകരമായ സന്ദേശങ്ങളെ അവഗണിക്കണമെന്നും പൊലീസ് പറഞ്ഞു. സംശയകരമായ ഫോൺകോൾ വന്നാൽ ഉടൻ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കണം. അപരിചതമായ ഫോൺവിളികളും സന്ദേശങ്ങളും കൈകാര്യം ചെയ്യുേമ്പാൾ വലിയ ജാഗ്രത പുലർത്തണമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.