ഷാർജ: ശാസ്ത്ര ഗവേഷണ രംഗത്തേക്ക് കടന്ന് വരുന്ന വിദ്യാർഥികൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും അമേരിക്കൻ സർവകലാശാല ഷാർജ പ്രസിഡൻറുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി 55 കോടി ദിർഹം അനുവദിച്ചു. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഗവേഷണ മേഖലയിലേക്കാണ് തുക വിനിയോഗിക്കുക. സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുമ്പോളാണ് സുൽത്താൻ പ്രഖ്യാപനം നടത്തിയത്.
610 വിദ്യാർഥികളാണ് ബിരുദം സ്വികരിച്ചത്. ഇതിൽ 74 പേർ മാസ്റ്റർ ഡിഗ്രിയും ബാക്കി ബാച്ച്ലർ ഡിഗ്രിക്കാരുമാണ്. 20 വർഷം മുമ്പ് സർവകലാശാല തുടങ്ങുമ്പോൾ നമ്മുടെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം കുറേ വിദ്യസമ്പന്നരായ യുവാക്കളെ വാർത്തെടുക്കുക എന്നതായിരുന്നില്ല, വിദ്യാസമ്പന്നരായ തലമുറയെ സൃഷ്ടിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന അക്കാദമിക് കോൺഫറൻസുകളിലും മത്സരങ്ങളിലും മികച്ച നിലവാരമാണ് നമ്മുടെ വിദ്യാർഥികൾ പുലർത്തിയത്.
ശാസ്ത്ര ഗവേഷണ മേഖലയിൽ അതിെൻറ തന്ത്രപരമായ പദ്ധതിയുടെ ലക്ഷ്യം നേടുന്നതിന് സർവകലാശാല പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളിലെ അക്കാദമിക് ഫാക്കൽറ്റി അംഗങ്ങളുടെ ഗവേഷണത്തെ ഇത് പിന്തുണയ്ക്കുന്നു. അവരുടെ ഗവേഷണഫലങ്ങൾ വിവിധ ശാസ്ത്രശാഖകളിൽ അവതരിപ്പിക്കുകയും നിരവധി സുപ്രധാന ശാസ്ത്രീയ ജേണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു ശൈഖ് സുൽത്താൻ ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഷാർജയിലെ സർക്കാർ വകുപ്പുകളുടെ തലവൻമാർ, യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് ട്രസ്റ്റികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.