ദുബൈ: വിദ്യാഭ്യാസ^ജീവകാരുണ്യ മുന്നേറ്റങ്ങളിൽ തെൻറതായ അധ്യായം രചിച്ച വ്യവസായ പ്ര മുഖനും സാമൂഹിക സേവകനുമായ ജുമാ അൽ മാജിദിന് ഇൗ വർഷത്തെ ഇസ്ലാമിക വ്യക്തിത്വ പു രസ്കാരം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹ മ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിെൻറ ഭാഗമായാണ് ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക ഉപദേഷ്ടാവും അവാർഡ് സമിതി ചെയർമാനുമായ ഇബ്രാഹിം മുഹമ്മദ് ബു മിൽഹയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. അറുപതുകളുടെ തുടക്കത്തിൽ സുഹൃത്തിനൊപ്പം യു.എ.ഇയിലെ ആദ്യ ജീവകാരുണ്യ സംഘടനയായ അറബ് ചാരിറ്റി അസോസിയേഷൻ ആരംഭിച്ച ജുമാ അൽ മാജിദ് നിർധന രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന കാഴ്ച മലയാളികൾ ഉൾപ്പെടെ ആദ്യകാല പ്രവാസികളും ഒാർത്തു പറയും.
പിന്നീട് നിരവധി സ്കൂളുകളും നിർധനർക്ക് അത്താണിയായി ബൈത്ത് അൽ ഖൈർ സൊസൈറ്റിയും രൂപവത്കരിച്ചു. ദുബൈയിലെ ആദ്യ സാംസ്കാരിക കേന്ദ്രത്തിെൻറ തുടക്കക്കാരനും ഇദ്ദേഹമാണ്. കിങ് ഫൈസൽ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികളും ജുമാ അൽ മാജിദിനെ തേടി എത്തിയിട്ടുണ്ട്. ഹോളി ഖുർആൻ അവാർഡിെൻറ സമാപന വേദിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.