ദുബൈ: ആഹാരം ആവശ്യമുള്ളവർക്ക് എത്തിക്കുവാനും ഭക്ഷണം പാഴാവൽ തടയുവാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആ ൽമക്തും വിഭാവനം ചെയ്ത യു.എ.ഇ ഭക്ഷബാങ്കിന് കൂടുതൽ ശാഖകൾ. അജ്മാനിലും റാസൽഖൈമയിലുമാണ് പുതിയ ബാങ്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതോടെ പ്രവർത്തന ശാഖകൾ അഞ്ചെണ്ണമായെന്ന് ദുബൈ നഗരസഭ ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. ആവശ്യക്കാർ എവിടെയാണെങ്കിലും അവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുവാനും ശൈഖ് സായിദിെൻറ പൈതൃകം ഉയർത്തിപ്പിടിക്കുവാനുമാണ് ബോർഡ് ഒാഫ് ട്രസ്റ്റീസ് ചെയർപേഴ്സൻ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂം നിർദേശിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
2017ൽ തുടക്കം കുറിച്ചതുമുതൽ 7,943 ടൺ ഭക്ഷണമാണ് ഭക്ഷ്യബാങ്ക് മുഖേനെ ഇതുവരെ വിതരണം ചെയ്തത്. 50 ഭക്ഷ്യ വസ്തു സ്ഥാപനങ്ങളുമായും 13 ജീവകാരുണ്യ സംഘടനകളുമായും അറബ് ലോകത്തെ മൂന്ന് ഭക്ഷ്യ ബാങ്കുകളുമായും പങ്കാളിത്തവുമുണ്ട്. ദുബൈയിലെ മസ്ജിദുകളിൽ 80 ഉം അജ്മാനിലും റാസൽഖൈമയിലും പത്തു വീതവും ഭക്ഷണം സൂക്ഷിക്കുന്ന ഫ്രിഡ്ജുകളും വിതരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.