ദുബൈ: അവശത അനുഭവിക്കുന്ന മനുഷ്യരുടെ കുടിലുകളിൽ ആശ്വാസത്തിെൻറ തിരിനാളങ്ങൾ ക ൈമാറാൻ ‘അജ്ഞാതനായ മനുഷ്യൻ’ പര്യടനം തുടങ്ങി. നിർധന കുടുംബങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ടറിഞ്ഞ് ദുരിതങ്ങൾക്ക് ഉടനടി പരിഹാരം നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന ജീവകാരുണ്യ പ്രവർത്തകനാണ് ഈ മനുഷ്യ സഹായി. പക്ഷെ ഒരിക്കലും തെൻറ പേരും മുഖവും പൊതു സമൂഹത്തിൽ പരസ്യപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
ഒന്നറിയാം, ആ മനുഷ്യ സ്നേഹി ഒരു ഇമാറാത്തിയാണെന്ന്. ഈ സേവനങ്ങളുടെ നേർക്കാഴ്ച ഖല്‍ബീ ഇത്വ്മഇൻ എന്ന പേരിൽ എല്ലാ ദിവസവും യു.എ.ഇ സമയം രാത്രി 7:15 അബൂദബി ടി.വിയിലും Qalby Etamaan എന്ന യൂട്യൂബ് ചാനലിലും കാണാം. ഒരിടത്തും ആരാണ് ഇത് ചെയ്യുന്നതെന്നും അണിയറ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും വെളിപ്പെടുത്തുന്നില്ല.
വലത് കൈകൊണ്ട് സഹായം ചെയ്യുന്നത് ഇടത് കൈയറിയാൻ പാടില്ലെന്ന ഇസ്ലാമിക അധ്യയനം എങ്ങിനെ സമൂഹത്തിൽ പ്രാവർത്തികമാക്കണമെന്ന വലിയ സന്ദേശമാണ് ‘ഖല്‍ബീ ഇത്വ്മഇൻ’.ആരുടെയെങ്കിലും പ്രശംസ ആഗ്രഹിക്കാതെ പാവപ്പെട്ടവരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ഓടിനടക്കുന്ന ഈ സ്വദേശിയുടെ സേവനം അഭിമാനത്തേടെയാണ് ലോകം കാണുന്നത്. ജീവകാരുണ്യ രംഗത്ത് എക്കാലത്തും മാത്യകയായ യു.എ.ഇ യുടെ സേവന സന്നദ്ധ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഒാരോ യാത്രകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.