????????? ????? ???????

ഷീസ്​ ഗ്രാമം കണ്ടില്ലെങ്കിൽ നഷ്​ടമാണ്​ കണ്ണിനും മനസിനും

ഫുജൈറ: മലമടക്കുകൾക്കിടയിൽ സമൂദ്രനിരപ്പിൽ നിന്ന് ഏറെ താഴ്ന്നു കിടക്കുന്ന ഗൃഹാതുരത്വമുണർത്തുന്ന ഷീസ് ഗ്രാമത ്തിലേക്ക് സന്ദർശക പ്രവാഹം. പുതിയ റോഡ് വന്നതോടെയാണ് സഞ്ചാരികളുടെ ഒഴുക് വർദ്ധിച്ചത്. ആദ്യമൊക്കെ ഇവിടെ എത്തിച്ച േരണമെങ്കിൽ ഒമാ​​െൻറ പ്രദേശമായ മദ്ഹ വഴി വാദിയിലൂടെയുള്ള പരുക്കൻ പാത താണ്ടണമായിരുന്നു. സർക്കാറി​​െൻറ സ്വപ്ന പദ ്ധതിയായ ഷാർജയിൽ നിന്ന് ദഫ്ത്ത വഴി ഖോർഫുഖാനിലേക്കുള്ള റോഡ് കഴിഞ്ഞ 13 ന്​ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രാഷ്​ട്രത്തിന്​ സമർപ്പിച്ചതോടെ ആ പ്രയാസങ്ങ​ളെല്ലാം മാറി.

ഉയരം കൂടിയ പർവ്വത നിരകൾക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡ് സഞ്ചാരികൾക് ഹൃദ്യമായ യാത്രാനുഭവമാണ് സമ്മാനിക്കുക. എന്നാൽ ഏറെ അപകടം നിറഞ്ഞ പാതയിൽ സൂക്ഷിച്ച് ഡ്രൈവ് ചെയ്യാൻ ഇവിടങ്ങളിൽ സ്പീഡ് ലിമിറ്റ് 40^60 ൽ പരിമിതപ്പെടുത്തിയിട്ടുണ്ട്​. യു.എ.ഇയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കമടക്കം 5 തുരങ്കങ്ങൾ ഈ പാതയിലുണ്ട്​. ഷാർജയിൽ നിന്ന് ഈ റോഡിൽ വെറും 45 മിനിട്ടിനകം ഖോർഫുക്കാനിൽ എത്തിച്ചേരാം .ദഫ്ത്ത കഴിഞ്ഞു ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ തുരങ്കം കടന്നയുടനെ ഷീസ് ഗ്രാമത്തിലേക്ക് ഇറങ്ങാനുള്ള വഴി കിട്ടും .

കുത്തനെയുള്ള ഇറക്കങ്ങൾ താണ്ടിയാൽ ഷീസിലെത്താം . വാദികൾ നിറഞ്ഞ ഈ പ്രദേശത്തേക്ക് മഴക്കാലത്തുള്ള യാത്ര സ്വൽപം സാഹസം നിറഞ്ഞതാണ്. ദൂരെ മലനിരകളിൽ വീഴുന്ന മഴ വെള്ളം തികച്ചും അപ്രതീക്ഷിതമായാണ് കുതിച്ചെത്തുക .രണ്ടു വർഷം മുൻപ് റാസൽഖൈമയിലുള്ള മലയാളി ബാലൻ വാഹനത്തോടൊപ്പം കുത്തിയൊലിച്ച് ഇവിടെ മരണപ്പെട്ടിരുന്നു. കുന്നിൻ മുകളിലുള്ള പുരാതന വീടുകൾ ഇപ്പോഴുമുണ്ട്. പടവുകൾ കയറി വേണം ഇവിടെയെത്താൻ. തോട്ടങ്ങളിലെ ജോലിക്കാരായ പാക്കിസ്​താനികളാണ് ഇപ്പോൾ ഇവിടെ താമസം. ശക്തമായ കോൺക്രീറ്റ് പ്ലാറ്റ്ഫോമിന് മുകളിൽ സ്വദേശികൾക്കായി ഷാർജ സർക്കാർ വീടുകൾ പണിതിട്ടുണ്ടു് .

പള്ളിയും പാർക്കും ഷാർജ കോ^ഓപി​​െൻറ സൂപർ മാർക്കറ്റും ഉണ്ട്​. കിഴക്കൻ തീരത്ത് വാദി വുറയ്യ കഴിഞ്ഞാൽ വാദിയിൽ ജലസാന്നിദ്ധ്യമുള്ളത് ഇപ്പോൾ ഇവിടെ മാത്രമാണ്. 1990^98 കാലത്ത് തൊട്ടടുത്തള്ള ഒമാ​​െൻറ പ്രദേശമായ മദ്ഹയിൽ വേനൽ കനക്കു​േമ്പാഴും വാദിയിൽ ജലമൊഴുകിയിരുന്നു. അന്നൊക്കെ ധാരാളം പേർ ഇവിടങ്ങളിൽ വാദിയിൽ കുളിക്കാൻ എത്തിയിരുന്നു . ഇപ്പോളും ഷീസിലെ വാദിയിലെ കുളി സഞ്ചാരികൾക്ക്​ ഹരമാണ്​. സ്വദേശികളുടെ വീടുകൾ നിൽക്കുന്നിടത്തേക്ക് സഞ്ചാരികൾക്ക്​ പ്രവേശനം വിലക്കിയിട്ടുമുണ്ട് .

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.