ലോകം ഒഴുകിയെത്തും; എക്​സ്​പോ 2020ൽ പങ്കുചേരുക 192 രാഷ്​ട്രങ്ങൾ

ദുബൈ: ലോകം കാത്തിരിക്കുന്ന എക്​സ്​പോ 2020 ദുബൈ പ്രദർശനത്തിൽ പങ്കുചേരാൻ 192രാജ്യങ്ങൾ ഇതിനകം സന്നദ്ധത അറിയിച്ചു .
ഇതോടെ മുൻകാലങ്ങളിൽ അരങ്ങേറിയ എക്​സ്​പോകളെയെല്ലാം മറികടക്കുന്ന വൈവിധ്യവും വർണാഭവുമായ എക്​സ്​പോ മുഴു ​ലോകത്തി​​െൻറയും സ്​പന്ദനം ദുബൈയിൽ മുഴക്കുന്നതാവുമെന്ന്​ ഉറപ്പായി.

എല്ലാ ​േലാകരാഷ്​ട്രങ്ങളെയും ഒന്നൊഴിയാതെ പങ്കാളികളാവാൻ ക്ഷണിച്ചതായി എക്​സ്​പോ വക്​താവ്​ അറിയിച്ചു. ഇതിൽ ഇസ്രായേലും ഉൾപ്പെടുമെന്ന്​ ബ്യൂറോ ഇൻറർനാഷനൽ ഡി എക്​സ്​പൊസിഷൻ മേധാവി വിസ​​െൻറ ജി. ലോസ്​സർടൈൽസ്​ വ്യക്​തമാക്കി. എല്ലാ മാനവികതകളുടെയും കൂടിച്ചേരലായി എക്​സ്​പോ 2020 മാറും. നൂതനാശയങ്ങൾ, സാംസ്​കാരിക വിനിമയം,ക്രിയാത്​മകത, പങ്കാളിത്തം എന്നിവ വഴി 170 വർഷങ്ങളായി എക്​സ്​പോകൾ ലോകത്തെ ഒരുമിച്ചു ച​േർത്തു വരികയാണ്​.

അഭിമാനകരമായ ആ പരമ്പരയുടെ മുർധന്യരൂപമാവും ദുബൈയിൽ. 2020 ഒക്​ടോബർ 20ന്​ ആരംഭിക്കുന്ന എക്​സ്​പോ 2021ഏപ്രിൽ 20 വരെ തുടരും.25 ദശലക്ഷം സന്ദർശകരെയാണ്​ ഇക്കാലങ്ങളിൽ പ്രതീക്ഷിക്കുന്നത്​. 2010ൽ ഷാൻഗായിൽ നടന്ന എക്​സ്​പോയിൽ 73 ദശലക്ഷം സന്ദർശകരും 2015ൽ മിലാനിൽ നടന്ന എക്​സ്​പോയിൽ 21ദശലക്ഷം സന്ദർശകരുമാണ്​ എത്തിച്ചേർന്നിരുന്നത്​.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.