സാഹസിക ഡ്രൈവിംഗിനിടെ പൊതുമുതല്‍ നശിപ്പിച്ച യുവാവ് പിടിയില്‍

റാസല്‍ഖൈമ: സാഹസിക ഡ്രൈവിംഗ് നടത്തി പൊതുമുതല്‍ നശിപ്പിച്ച 18കാരനെ പിടികൂടിയതായി റാക് ട്രാഫിക് ആൻറ്​ പട്രോള് ‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ദീം അല്‍ നഖ്ബി പറഞ്ഞു. ആറു മാസം മുമ്പാണ് യുവാവിന് ലൈസന്‍സ് ലഭിച്ചത്. പ ിതാവ് നല്‍കിയ കാര്‍ യുവാവ് നിരുത്തരവാദപരമായി ഓടിക്കുകയായിരുന്നു.

റോഡ് സുരക്ഷാ നിയമം ലംഘിച്ച ഡ്രൈവിംഗ് ജനങ്ങളെ ഭയപ്പെടുത്തിയതായും റോഡില്‍ കേടുപാട്​ വരുത്തുകയും ചെയ്തു. വാഹന നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ബാധ്യസ്ഥരാണെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. സ്വയം ദുരന്തത്തിലേക്ക് ചാടുന്നതിന് പുറമെ മറ്റുള്ളവരെകൂടി അപകടപ്പെടുത്തുന്നതായിരുന്നു യുവാവി​​െൻറ ഡ്രൈവിങ്ങെന്ന് അഹമ്മദ് അല്‍ ദീം പറഞ്ഞു.

2000 ദിര്‍ഹം പിഴ, 23 ബ്ലാക്ക് പോയൻറ്​, വാഹനത്തിന് 60 ദിവസത്തെ കസ്​റ്റഡി എന്നിവയാണ് ശിക്ഷ. പൊതുമുതല്‍ കേട് വരുത്തിയതിനുള്ള ശിക്ഷ പ്രോസിക്യൂഷനാണ് വിധിക്കുക. ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശ്രദ്ധയില്‍പ്പെടുന്നവര്‍ 999 അല്ലെങ്കിൽ 901നമ്പറില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.