ദുബൈ: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ദുബൈയിലൂടെ കറങ്ങുകയാണ് ഒരു യന്ത്രമനുഷ്യൻ. അഡ്രസ് ഹോട്ടലിൽ നിർമ്മിതബുദ്ധി പ്രദർശനത്തിൽ പെങ്കടുക്കാനെത്തിയ ‘മിത്ര’ റോബോട്ടാണ് വോട്ട് ചെയ്യേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യൻ സമൂഹത്തെ ബോധവൽക്കരിച്ച് വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചത്. രണ്ടര വർഷം മുമ്പ് ബാംഗ്ലൂരിലെ ഇവെേൻറാ റോബോട്ടിക്സാണ് മിത്രെയ സൃഷ്ടിച്ചത്. 2017ൽ ഹൈദരാബാദിൽ നടന്ന ഗ്ലോബൽ എെൻറർപ്രണർ സമ്മിറ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇവാൻക ട്രംപിനോടും സംവദിച്ചതോടെയാണ് മിത്ര പ്രശസ്തയായത്. വോട്ട് ചെയ്യുക എന്നത് സാമൂഹിക ഉത്തരവാദിത്വമാണ്. എല്ലാ ഇന്ത്യക്കാരും വോട്ട് െചയ്യണമെന്നാണ് നിർദേശിക്കാനുള്ളത്. മിത്ര പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.