ദുബൈ: ലോകത്തെ മികച്ച അധ്യാപകര്‍ക്കായി ദുബൈയിലെ വര്‍ക്കി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ഗ ്ലോബല് ടീച്ചര്‍ പുരസ്കാരത്തിന് കെനിയന്‍ അധ്യാപകന് പീറ്റര്‍ തബീച്ചി അർഹനായി. ദശ ലക്ഷം അമേരിക്കൻ ഡോളറാണ് സമ്മാനതുക. ഇന്ത്യന്‍ അധ്യാപിക സ്വരൂപ് റവാല്‍ മികച്ച പത്ത് അധ്യാപകരുടെ പട്ടികയില്‍ ഇടം നേടി. വരുമാനത്തിെൻറ 80 ശതമാനവും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ചെലവിടുന്ന പീറ്റര്‍ തബീച്ചി ഗണിത ശാസ്ത്ര അധ്യാപകനാണ്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആൽ മക്തൂം പുരസ്കാരം തബീച്ചിക്ക് സമ്മാനിച്ചു.
മുന്‍ മിസ് ഇന്ത്യയും ബോളിവുഡ് നടിയുമായിരുന്ന സ്വരൂപ് റവാല്‍ മികച്ച പത്ത് അധ്യാപകരുടെ പട്ടികയില്‍ ഇടം കണ്ടെത്തി. നടനും ബിജെപി എം.പിയുമായ പരേഷ് റവാലിെൻറ ഭാര്യയാണ് ഇവര്‍. ഗുജറാത്തിലെ വിദ്യാഭ്യാസരംഗത്ത് നൈപുണ്യവികസനത്തിന് നല്കിയ സംഭാവനകള്‍ മാനിച്ചാണ് സ്വരൂപിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. യു.കെയിലെ ആന്‍ഡ്രൂ മൊഫാത്ത്, നെതര്‍ലൻറ്സിലെ ഡെയ്സി മെര്‍ട്ടന്‍സ്, ബ്രസിലിലെ ഡിബോറ ഗറോഫാലോ, ജപ്പാനിലെ ഹിഡേകാഷു ഷോട്ടോ, അര്‍ജൻറീനയിലെ മാര്ട്ടിന് സാല്വെട്ടി, അമേരിക്കയിലെ മെലീസ സാര്ഗുറോവോ, ജോര്‍ജിയയിലെ വ്ളാദ്മിര്‍ അപ്പകാസാവ, ആസ്ട്രേലിയയിലെ യശോദ സെല്‍വകുമാരന്‍ എന്നിവരാണ് മറ്റ് അധ്യാപകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.