ഷാർജ: വിവിധ കേസുകളിൽ അകപ്പെട്ട് ഷാർജ ജയിലുകളിൽ കഴിയുന്നവർക്ക് നിരവധി പദ്ധതി കൾ ആവിഷ്കരിച്ചതായി ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് സെയിഫ് മുഹമ്മദ് അൽ സഅരി അൽ ശംസി. ത ടവുകാരുടെ സുരക്ഷക്കൊപ്പം തന്നെ ആശ്രയം നഷ്ടപ്പെട്ട കുടുംബങ്ങളുടെ കടബാധ്യത തീർക്കുവാനും ആരോഗ്യം സംരക്ഷിക്കുവാനും പൊലീസ് പ്രവർത്തിക്കുന്നു. തടവുകാരെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള സമാഗമങ്ങളും നടത്തുന്നു. ഇത്തരം മാനുഷികമായ പ്രവർത്തനങ്ങളിലൂടെ ഷാർജയെ തേടി നിരവധി പുരസ്കാരങ്ങൾ വന്നിട്ടുണ്ടെന്ന് ശംസി പറഞ്ഞു. ലഹരിക്കടിമപ്പെട്ട് എത്തുന്ന തടവുകാരുടെ പുനരധിവാസത്തിനായി പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്.
ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെക്കുന്ന പ്രധാന നിർദേശം കുറ്റകൃത്യവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാൽ 11 മിനുട്ടിനകം നടപടി എടുക്കുക എന്നതാണ്. എന്നാൽ ഷാർജയിൽ പോയവർഷം ഇതിനായി എടുത്തത് 9.6 മിനുട്ടാണ്. നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഓപ്പറേഷൻ റൂമാണ് കാര്യങ്ങൾ വേഗതയിലാക്കുവാൻ സുപ്രധാന പങ്ക് വഹിക്കുന്നത് പൊലീസ് മേധാവി മാധ്യമങ്ങളോടു പറഞ്ഞു. ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീർ, പൊലീസ് ഒാപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റാഷിദ് ബിയാത്, ഡെ.ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖലീഫ അൽ മറി, മീഡിയാ^പി.ആർ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ആരിഫ് ബിൻ ഹുദൈബ്, സെൻട്രൽ ഒാപ്പറേഷൻസ് ഡയറക്ടർ ജനറൽ കേണൽ ഡോ. അഹ്മദ് സൈദ് അൽ നാഉർ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.