അബൂദബി: മാർച്ച് 11 മുതൽ ജനങ്ങൾക്കായി തുറന്നു നൽകുന്ന പ്രസിഡൻഷ്യൽ കൊട്ടാരം സന്ദ ർശിക്കുന്നതിന് മുതിർന്നവർക്ക് 60 ദിർഹവും നാല് മുതൽ 17 വരെ വയസ്സുള്ള കുട്ടികൾക്ക് 30 ദിർഹവും ടിക്കറ്റ് നിരക്ക്.
കൊട്ടാരം, ഉദ്യാനം എന്നിവ ഉൾപ്പെടെ എല്ലാ പൊതു സ്ഥലങ ്ങളിലേക്കും പ്രവേശിക്കാനുള്ള ടിക്കറ്റിെൻറ നിരക്കാണ് ഇത്. ഉദ്യാനം മാത്രം സന്ദർശിക ്കാൻ മുതിർന്നവർക്ക് 25 ദിർഹവും കുട്ടികൾക്ക് 12 ദിർഹവുമാണ്. എല്ലാ ദിവസവും രാവിലെ പത ്ത് മുതൽ രാത്രി എട്ട് വരെയാണ് സന്ദർശന സമയം.
അര മണിക്കൂർ കൂടുേമ്പാൾ ഗൈഡഡ് ടൂർ ഉണ്ടാകും. ഇംഗ്ലീഷിലും അറബിയിലും ഇൗ സേവനം ലഭ്യമാണ്. ഇതിന് ഒരാൾക്ക് 30 ദിർഹം വേറെ നൽക ണം. ഒരു ടൂറിൽ 20 പേരെയാണ് ഉൾപ്പെടുത്തുക.ഏകദേശം ഒന്നര മണിക്കൂറായിരിക്കും ടൂർ. കൊട് ടാരം, ഉദ്യാനം എന്നിവ സന്ദർശിക്കാനുള്ള ടിക്കറ്റ് എടുത്തവർക്ക് മാത്രമായിരിക്കും ഗൈ ഡഡ് ടൂർ ലഭ്യമാവുക. ടിക്കറ്റുകൾ കൗണ്ടറിൽനിന്നും ഒാൺലൈൻ വഴിയും ലഭിക്കും. ടിക്കറ്റിൽ രേഖപ്പെടുത്തിയ തീയതിയിൽ മാത്രമേ സന്ദർശനം അനുവദിക്കൂ.
എങ്ങനെ എത്താം
കൊട്ടാര സമുച്ചയത്തിലേക്ക് തുടർച്ചയായി ഷട്ട്ൽ ബസ് സർവീസുണ്ടാകും. ഒന്നാം സ്റ്റോപ്പിൽ ഇറങ്ങി നടന്നോ മറ്റൊരു ബസിൽ കയറിയോ കൊട്ടാര സമുച്ചയത്തിലെത്താം. ഗൈഡഡ് ടൂറിന് ബുക്ക് ചെയ്തവർക്ക് ആദ്യ ബസിൽനിന്ന് ഇറങ്ങാതെ തന്നെ നേരെ സമുച്ചയത്തിലെത്താം.
പാർക്കിങ്
സ്വന്തം വാഹനങ്ങളിലെത്തുന്നവർക്ക് സൗകര്യപ്രദമായ പാർക്കിങ് സൗകര്യമുണ്ട് കൊട്ടാര സമുച്ചയത്തിൽ.
സൗജന്യമായി സ്വയം പാർക്ക് ചെയ്യാം. വാലറ്റ് പാർക്കിങ് സൗകര്യം ഉപയോഗിക്കാൻ 80 ദിർഹം നൽകണം. എല്ലാ ദിവസവും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ വാലറ്റ് പാർക്കിങ് സേവനം ലഭ്യമാണ്.
അംഗപരിമിതർക്കും വയോധികർക്കും വിൽചെയറുകളും ലഭിക്കും. 40 ദിർഹം നൽകിയാൽ പുഷ് ചെയറുകൾ കിട്ടും.
വസ്ത്രം എങ്ങനെ വേണം
കൊട്ടാരം സന്ദർശിക്കുേമ്പാൾ സ്ത്രീകൾ ലോങ് സ്ലീവ് ഷർട്ടുകളും ലോങ് സ്കർട്ടുകളോ പാൻറുകളോ ആണ് ധരിക്കേണ്ടത്. ലോങ് പാൻറാണ് പുരുഷന്മാർക്ക് ആവശ്യമായ വേഷം. ഷോർട്സ് അനുവദിക്കില്ല. വസ്ത്രത്തിലെ നിബന്ധന പാലിക്കാത്തവരെ കൊട്ടാരത്തിലേക്ക് പ്രവേശിപ്പിക്കില്ല.
ഫോേട്ടാ എടുക്കാമോ?
സ്വകാര്യ സന്ദർശകൻ എന്ന നിലക്ക് കൊട്ടാരത്തിലെ പൊതു സ്ഥലങ്ങളിൽ എവിടെനിന്നും േഫാേട്ടാ ചിത്രീകരിക്കാം. എന്നാൽ, സുരക്ഷ ഉദ്യോഗസ്ഥരുടെയോ സുരക്ഷ സംവിധാനങ്ങളുടെയോ ഫോേട്ടായോ വിഡിയോയോ എടുക്കാൻ പാടില്ല.
വാണിജ്യാടിസ്ഥാനത്തിലുള്ള ഫോേട്ടാഗ്രഫിക്കും വിഡിയോഗ്രഫിക്കും contact@qasralwatan.ae മെയിൽ െഎഡിയിൽ ബന്ധപ്പെട്ട് അനുമതി വാങ്ങണം.
മറ്റു സന്ദർശകർക്ക് പ്രയാസമില്ലാതിരിക്കാൻ മൊബൈൽ ഫോൺ സൈലൻറ് ആക്കിയിരിക്കണം. സമുച്ചയത്തിൽ വൈഫൈ ലഭിക്കും.
അത്യാവശ്യ സാധനങ്ങൾ മാത്രം കരുതുക
ക്ലോക്ക് റൂമോ ലോക്കർ സംവിധാനമോ ലഭ്യമല്ലാത്തതിനാൽ അത്യാവശ്യ സാധനങ്ങൾ മാത്രമേ കൈയിൽ കരുതാവൂ.
വിമാനത്താവളങ്ങളിലെ സെക്യൂരിറ്റി സ്കാനറുകളിൽ കയറാത്ത വിധമുള്ള വലിയ ബാഗുകൾ അകത്തേക്ക് കടത്തില്ല. കത്തി, കത്രിക, നീളമുള്ള കുട, മദ്യം, പെയിൻറ്, സൈക്കിൾ, ഫോൾഡിങ് ബൈക്ക്, റോളർ സ്േകറ്റ്സ്, മൃഗങ്ങൾ, ആയുധം, കണ്ണീർ വാതകം തുടങ്ങിയ വസ്തുക്കളും വിലക്കിയിട്ടുണ്ട്.
ഭക്ഷണം
അഞ്ച് ഭക്ഷണശാലകളുണ്ട് സമുച്ചയത്തിൽ. സന്ദർശക കേന്ദ്രത്തിലും സായിദ് ഗേറ്റിലുമുള്ള കഫേകളിൽനിന്ന് ഭക്ഷ്യപദാർഥങ്ങളും പാനീയങ്ങളും വാങ്ങിക്കൊണ്ടുപോകാം. മുഖ്യ കെട്ടിടത്തിൽ രണ്ട് റെസ്റ്റാറൻറുകളും ലൈബ്രറിയിൽ ഒരു കഫേയുമുണ്ട്. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്.
രണ്ട് ഗിഫ്റ്റ് ഷോപ്പുകളും സമുച്ചയത്തിലുണ്ട്. ഒന്ന് സന്ദർശക കേന്ദ്രത്തിലും മറ്റൊന്ന് മുഖ്യ െകട്ടിടത്തിലുമാണ്.
വിശ്രമം
സന്ദർശകർക്ക് വിശ്രമിക്കാനുള്ള മുറികൾ സന്ദർശക കേന്ദ്രത്തിലും സായിദ് ഗേറ്റിലും കൊട്ടാരത്തിലുമുണ്ട്.
സന്ദർശക കേന്ദ്രത്തിലും സായിദ് ഗേറ്റിലും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രാർഥിക്കാൻ പ്രത്യേകം മുറികളുണ്ട്.
കൊട്ടാര സമുച്ചയത്തിലെവിടെയും പുകവലി അനുവദിക്കില്ല. എന്നാൽ, സന്ദർശക കേന്ദ്രത്തിന് പുറത്ത് പുകവലിക്കാൻ പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.