ഷാർജ: ഷാർജയിൽ മലയാളിയെ കെട്ടിടത്തിെൻറ ഏഴാം നിലയിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മെയിൻറനൻസ് ജോലിക്കാരനായി പ്രവർത്തിച്ചിരുന്ന ഗോപകുമാർ (32) ആണ് മരിച്ചത്. ഷാർജ അൽ മജർറ പ്രദേശത്ത് ഇയാൾ താമസിച്ചിരുന്ന ഖാൻ സാഹിബ് കെട്ടിടത്തിെൻറ താഴെയാണ് പരിക്കുകളോടെ മൃതദേഹം കണ്ടെത്തിയത്. ഗോപകുമാറിെൻറ മുറിയിൽ താമസിച്ചിരുന്ന വാച്ച്മാനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ രണ്ടുപേരും മാത്രമായിരുന്നു മുറിയിൽ താമസിച്ചിരുന്നത്. ഗോപകുമാറിന് ഒരു വിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. വ്യാഴാഴ്ച രാവിലെ 11ഒാടെയാണ് സംഭവം സംബന്ധിച്ച് പൊലീസ് ഒാപറേഷൻ റൂമിൽ വിവരം ലഭിച്ചത്. ഉടൻ രക്ഷാദൗത്യ സംഘം സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഗോപകുമാറിന് ഭാര്യയും മൂന്ന് വയസ്സുള്ള മകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.