ലോ​ക​കേ​ര​ള സ​ഭ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ന്​ ഒ​രു​ക്ക​ങ്ങ​ളാ​യി

ദു​ബൈ: ഇൗ ​മാ​സം15,16തീ​യ​തി​ക​ളി​ൽ ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ പ​ശ്​​ചി​മേ​ഷ്യ മേ​ഖ​ലാ സ​ മ്മേ​ള​ന​ത്തി​ന്​ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്​​പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ, മു​ൻ​മ​ന്ത്രി കെ.​സി.​ജോ​സ​ഫ്, ചീ​ഫ്​ സെ​ക്ര​ട്ട​റി ടോം ​ജോ​സ്​ തു​ട​ങ്ങി​യ​വ​ർ കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷം നി​ല​വി​ൽ വ​ന്ന ലോ​ക​കേ​ര​ള സ​ഭ​യു​ടെ സം​സ്​​ഥാ​ന​ത്തി​നു പു​റ​ത്തു ന​ട​ക്കു​ന്ന ആ​ദ്യ സ​മ്മേ​ള​ന​മാ​ണി​തെ​ന്ന്​ സം​ഘാ​ട​ക സ​മി​തി കോ ​ഒാ​ർ​ഡി​നേ​റ്റ​റും നോ​ർ​ക്ക റൂ​ട്ട്​​സ്​ അം​ഗ​വു​മാ​യ ഒ.​വി.​മു​സ്​​ത​ഫ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​റ്റു മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ളും വ​രും മാ​സ​ങ്ങ​ളി​ലു​ണ്ടാ​വും. പ്ര​വാ​സി പ്ര​ശ്​​ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ പ്ര​മു​ഖ പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​വ​ത്​​ക​രി​ച്ച ഏ​ഴ്​ സ്​​റ്റാ​ൻ​റി​ങ്​ ക​മ്മി​റ്റി​ക​ളു​ടെ ശി​പാ​ർ​ശ​ക​ൾ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യും. ദു​ബൈ ഇ​ത്തി​സ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന സ​ഭാ ച​ർ​ച്ച​ക​ൾ ഒ​ഴി​കെ​യു​ള്ള പ​രി​പാ​ടി​ക​ളി​ൽ ഏ​വ​ർ​ക്കും പ​ങ്കു​ചേ​രാം. കെ.​എ​ൽ.​ഗോ​പി, ബി​ജു​സോ​മ​ൻ, കു​ഞ്ഞ​ഹ​മ്മ​ദ്​ എ​ന്നി​വ​രും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.