അബൂദബി: അബൂദബി കേരള സോഷ്യൽ സെൻറർ (കെ.എസ്.സി) സംഘടിപ്പിച്ച പത്താമത് എ.കെ.ജി സ്മാരക ഫൈവ് എ സൈഡ് ഫുട്ബാൾ മത്സരം സീനിയർ വിഭാഗത്തിൽ എൽ.എൽ.എച്ചും ജൂനിയർ വിഭാഗത്തിൽ എൻ. പി സീനിയേഴ്സും സബ്ജൂനിയർ വിഭാഗത്തിൽ ഇത്തിഹാദ്^എയും ജേതാക്കളായി. അബൂദബി മദീന സായിദ് സമ്മിറ്റ് ഇൻറർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ടൂർണമെൻറ് കെ.എസ്.സി ജനറൽ സെക്രട്ടറി ബിജിത് കുമാർ ഉദ്ഘാടനം ചെയ്തു. മികച്ച കളിക്കാരായി അദ്നാൻ, ബിലാൽ, നൗഫൽ എന്നിവരും ടോപ് സ്കോറർമാരായി സിദ്ധാർഥ്, അദ്നാൻ, ജസീൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സമാപന ചടങ്ങിൽ ജോയ്സ് ഗ്രൂപ്പ് പ്രതിനിധി കെവിൻ വർഗീസ് മുഖ്യാതിഥി ആയിരുന്നു. അഡ്വ. അബ്ദുറഹ്മാൻ (നെല്ലറ ഗ്രൂപ്പ്), കെ.വി. ബഷീർ (ശക്തി തിയറ്റേഴ്സ്), സലിം ചിറക്കൽ (എ.ഡി.എം.എസ്) എന്നിവർ സംസാരിച്ചു. കെ.എസ്.സി പ്രസിഡൻറ് എ.കെ. ബീരാൻ കുട്ടി, ജനറൽ സെക്രട്ടറി ബിജിത് കുമാർ, ഓഡിറ്റർ അഡ്വ. സലിം ചോലമുഖത്ത്, നാസർ തിരൂർ, നികേഷ്, നാസർ അകലാട് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. റഷീദ് അയിരൂർ സ്വാഗതവും സി.എം.പി. ഹാരിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.