അ​ൽ​െ​എ​ൻ ​െഎ.​എ​സ്.​സി ഇ​ന്ത്യ ഫെ​സ്​​റ്റ്​ തു​ട​ങ്ങി

അ​ൽ​െ​എ​ൻ: അ​ൽ​െ​എ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ൻ​റ​റി​ൽ (​െഎ.​എ​സ്.​സി) ഇ​ന്ത്യ ഫെ​സ്​​റ്റി​ന്​ തു​ട​ക്ക​മാ​യി. ​െഎ.​എ​സ്.​സി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന മ​ഹാ​മേ​ള ഉ​ദ്​​ഘാ​ട​നം ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ ത​ഹ്​​നൂ​ൻ ബി​ൻ മു​ഹ​മ്മ ​ദ്​ ആ​ൽ ന​ഹ്​​യാ​ൻ നി​ർ​വ​ഹി​ച്ചു. യു.​എ.​ഇ സ​ഹി​ഷ്​​ണു​ത വ​ർ​ഷാ​ച​ര​ണ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി ​െഎ.​എ​സ്.​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി ന​വ്​​ദീ​പ്​​സി​ങ്​ സൂ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ​െഎ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തേ​ഷ്​ പു​രു​ഷോ​ത്ത​മ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ​പ്ര​സി​ഡ​ൻ​റ്​ ഡോ. ​ശ​ശി സ്​​റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി കൗ​ൺ​സ​ല​ർ എം. ​രാ​ജ​മു​രു​ഗ​ൻ, മു​ഹ​മ്മ​ദ്​ മു​സ​ല്ലം ബി​ൻ ഹ​മ്മ്​ ആ​ൽ അ​മീ​രി, സാ​ലിം ബ​ൽ റ​ക്കാ​ദ്​ ആ​ൽ അ​മീ​രി, ഡോ. ​ജോ​ർ​ജ്​ മാ​ത്യു, ബ​ർ​ജീ​ൽ ഹോ​സ്​​പി​റ്റ​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​അ​രു​ൺ മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ​െഎ.​എ​സ്.​സി ക​ലാ​കാ​ര​ന്മാ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സ^​ആ​രോ​ഗ്യ^​ബാ​ങ്കി​ങ്​ മേ​ഖ​ല​ക​ളി​ലേ​ത്​ ഉ​ൾ​പ്പെ​ടെ 30ഒാ​ളം സ്​​റ്റാ​ളു​ക​ളാ​ണ്​ മേ​ള​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ ഭ​ക്ഷ്യ​സ്​​റ്റാ​ളു​ക​ളി​ൽ വ​ൻ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മേ​ള​യു​ടെ ര​ണ്ടാം ദി​ന​മാ​യ വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം ആ​റി​ന്​ നൃ​ത്ത^​സം​ഗീ​ത ഷോ​യും ഏ​ഴി​ന്​ ഇ​ന്ത്യ​ൻ സി​നി​മ ച​രി​ത്ര​ത്തെ ആ​സ്​​പ​ദ​മാ​ക്കി ത​യാ​റാ​ക്കി​യ സി​നി​മ മാ​ജി​ക്കും മ്യൂ​സി​ക്ക​ൽ ഷോ​യും അ​ര​ങ്ങേ​റും. രാ​ത്രി എ​ട്ടി​ന്​ ഷാ​ർ​ജ ബു​ക്​ അ​തോ​റി​റ്റി എ​ക്​​സി​ക്യൂ​ട്ടീ​വ്​ മോ​ഹ​ൻ​കു​മാ​റി​ന്​ സ്വീ​ക​ര​ണം ന​ൽ​കും. 8.30 മു​ത​ൽ പി​ന്ന​ണി ഗാ​യി​ക ഹ​ർ​ഷ ച​ന്ദ്ര​െ​ൻ​റ ഗാ​ന​മേ​ള അ​ര​ങ്ങേ​റും. പ്ര​വാ​സി എ​ഴു​ത്തു​കാ​രി ഹ​ണി ഭാ​സ്​​ക​റും പൊ​തു പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച മേ​ള സ​മാ​പി​ക്കും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.