അജ്മാന്: അജ്മാന് ചേമ്പര്‍ ഓഫ് കൊമേഴ്സിെൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏഴാമത് വിദ ്യാഭ്യാസ പ്രദര്‍ശനം (ഐടെക്സ് 2019) അജ്മാനില്‍ തുടക്കമായി. അജ്മാന് ജറഫിലുള്ള എമിറേറ്റ് സ് ഹോസ്പിറ്റാലിറ്റി സെൻററില്‍ ഫെബ്രുവരി അഞ്ച് മുതല്‍ മൂന്ന് ദിവസം നീളുന്ന പ്രദര്‍ശനം യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ വിദ്യാഭ്യാസ സംവിധാനങ്ങൾ, അച്ചടക്കം, നൂതനമായ പരിപാടികൾ, ആധുനിക വിദ്യാഭ്യാസ സംബന്ധിയായ ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് അന്താരാഷ്ട്രതലത്തിലുള്ള ചര്‍ച്ചകള്‍ക്കുള്ള വേദിയായി മാറുന്ന പ്രദര്‍ശനത്തില്‍ ഗള്‍ഫിനെ കൂടാതെ നിരവധി രാജ്യങ്ങളില്‍ നിന്നുമായി 40 കൂട്ടായ്മകളും സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.
ഏകദേശം ഏഴായിരത്തോളം പേര് പ്രദര്‍ശനത്തില്‍ സന്ദര്‍ശനം നടത്തുമെന്നാണ് സംഘാടകര്‍ വിലയിരുത്തുന്നത്. വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകള്‍ക്കും പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലക്ക് എല്ലാ വിധ പ്രോത്സാഹനവും നല്കാന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തിന് വിദേശത്തെ പരിശീലനം ആവശ്യമുള്ളവര്‍ക്ക് യോഗ്യതക്കനുസരിച്ച് അവസരം ലഭ്യമാക്കുകയും ചെയ്യുമെന്ന് അദേഹം പറഞ്ഞു. അജ്മാന് കിരീടാവകാശി അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് ചെയര്മാന് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി, അജ്മാന് ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്മാന് അബ്ദുള്ള അല്‍ മുവൈജി, അജ്മാന് റൂളെഴ്സ് കോര്‍ട്ട് ചെയര്മാന് ഡോ.മാജിദ് ബിന്‍ സഈദ് അല്‍ നുഐമി, തുടങ്ങിയ നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രദര്‍ശനം ഫെബ്രുവരി അഞ്ച് മുതല്‍ ഏഴുവരെ നീളും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദര്‍ശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.