അജ്മാൻ: അജ്മാൻ എസ്.കെ.എസ്.എസ്.എഫ്. നടത്തിയ സംസ്ഥാന സർഗലയം ഹാബിറ്റാറ്റ് സ്കൂളി ൽ നടന്നു. 53 ഇനങ്ങളിൽ നടന്ന മത്സരത്തിൽ 131 പോയൻറ് നേടി കണ്ണൂർ ജില്ലാ ചാമ്പ്യന്മാരായി 100 പ ോയിൻറ് നേടി കാസർഗോഡ് ജില്ല രണ്ടും 91 പോയിൻറ് നേടി മലപ്പുറം ജില്ലാ മൂന്നും സ്ഥാനം നേടി. സബ്ജൂനിയർ വിഭാഗത്തിൽ കണ്ണൂർ ജില്ലയും ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ജില്ലയും ജനറൽ വിഭാഗത്തിൽ കാസർഗോഡും ഗ്രൂപ്പ് ഇനത്തിൽ കണ്ണൂരും കാസർഗോഡും ചാമ്പ്യന്മാരായി. ജനറൽ വിഭാഗത്തിൽ സവാദ് ഹുദവി കാസർഗോഡും ജൂനിയർ വിഭാഗത്തിൽ അബ്ദുല്ല അൻസാഫ് കോഴിക്കോടും സബ്ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഫായിസ് തൃശ്ശൂരും വ്യക്തിഗത ചാമ്പ്യന്മാരായി. ക്രോംവെൽ യു. കെ കാമ്പസിൽ നടന്ന സമാപന സംഗമം ഷിയാസ് സുൽത്താെൻറ അധ്യക്ഷതയിൽ അലവിക്കുട്ടി ഫൈസി ഉത്ഘാടനം ചെയ്തു.
ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫി മൊയ്തീൻ ഹാജി അൽ ഐൻ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ ഫണ്ട് പിരിച്ച ജില്ലക്കുള്ള ഉപഹാരം ആർ.വി. അലി മുസ്ലിയാർ നിർവ്വഹിച്ചു. ഇസ്മായിൽ എമിറേറ്റ്സ്, ശരീഫ് കളനാട്, ശരീഫ് ഹാജി, മുഹമ്മദ് മദനി, മുഹ്യദ്ധീൻ ഫൈസി, നൗഷാദലി ഫൈസി, പക്കർ അൽ ഐൻ സി.ഇ.ഒ. മുഹമ്മദ് നിസാർ, ഫൈസൽ കരീം, മജീദ് പന്തല്ലൂർ, അബ്ുൽഖാദർ ഹുദവി, കരീം ഹുദവി, ജഹ്ഫർ ഹുദവി, സ്വാലിഹ് റഹ്മാനി, അഷ്റഫ് നീർച്ചാൽ, അബ്ദുസലാം തൃശ്ശൂർ, റിയാസ് കാക്കയങ്ങാട്, മുഹ്സിൻ വിളക്കോട്, മുനീർ പൂവ്വം, മുഹമ്മദലി കോഴിക്കോട്, അനസ് മലപ്പുറം, ഹസ്സൻ കാഞ്ഞങ്ങാട്, അബ്ദുൽ ഖാദർ ഉളുവാർ, ശംസുദ്ധീൻ, മുബഷിർ മലപ്പുറം, ശിഹാബ് അഴിപ്പുഴ, മുഹമ്മദ് ചീക്കോട്, റയീസ് കല്ലായി, സമീർ, കബീർ കളനാട് തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനം വിതരണം ചെയ്തു. അനസ് അസ്അദി സ്വാഗതവും ഷൗക്കത്ത് കോഴിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.