അബൂദബി: പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പ, അങ്ങ് തിരിച്ചുപോയെങ്കിലും ചരിത്രം സൃഷ് ടിച്ച ഇൗ ദിനങ്ങളെ ലോകം മറക്കില്ല. മതസൗഹാർദത്തിെൻറയും മാനവ സാഹോദര്യത്തിെൻറ യും ആശയങ്ങൾ കോർത്തിണക്കി ലോകസമാധാനത്തിനുള്ള ഉത്തമ മാർഗങ്ങൾ പ്രവൃത്തിയിലൂടെ പ്രശോഭിപ്പിച്ച ആ ദിവ്യ പ്രഭാവം ഞങ്ങളുടെ മനസ്സുകളെ ശൂന്യമാക്കില്ല. പ്രസിദ്ധമായ ആ പുഞ്ചിരി മുതൽ കുഞ്ഞുങ്ങേളാടുള്ള വാത്സല്യം വരെ ഇൗ രാജ്യത്തും മുദ്രണം ചെയ്താണ് അങ്ങ് മടങ്ങിയിരിക്കുന്നത്. അങ്ങയുടെ സമ്മാനങ്ങൾ പോലും സമാധാനത്തിെൻറ ഏടുകളായിരുന്നു. ഫ്രാൻസിസ് അസ്സീസി^സുൽത്താൻ മാലിക് അൽ കാമിൽ കൂടിക്കാഴ്ച ആലേഖനം ചെയ്ത ഫലകം സ്നേഹമായി നൽകുേമ്പാൾ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട മതസൗഹാർദത്തിെൻറ സന്ദർഭങ്ങൾ പ്രതിഫലിക്കുകയായിരുന്നു. സമാധാനവും മാനവ സാഹോദര്യവും ശക്തിപ്പെടുത്തുന്നതിനും ദുർബലരെ സഹായിക്കുന്നതിനും അങ്ങ് ഒപ്പുവെച്ച മാനവ സൗഹാർദ രേഖ ഭാവിതലമുറക്ക് പ്രകാശമാനമായ വഴികളിലൂടെ മുന്നോട്ട് കുതിക്കാൻ കരുത്ത് നൽകെട്ട.
സൗമ്യമായിരുന്നു അങ്ങയുടെ സംസാരം. എന്നാൽ, ആ വാക്കുകൾ പാവപ്പെട്ടവർക്കും അശരണർക്കും വേണ്ടിയുള്ള മുഴക്കായിരുന്നു. യുദ്ധത്തെ അനുകൂലിക്കുന്ന, ശരിവെക്കുന്ന ഒന്നും തന്നെ സ്വീകാര്യമല്ലെന്ന നിശ്ചയദാർഢ്യമുള്ള അഭിപ്രായം ഇൗ ലോകത്തിെൻറ കാതുകളിൽ ഇടക്കിടെ പ്രതിധ്വനിക്കാതിരിക്കില്ല. യമൻ, സിറിയ, ഇറാഖ്, ലിബിയ രാജ്യങ്ങളെ പ്രത്യേകം ഒാർത്തുകൊണ്ടാണ് യുദ്ധത്തിനെതിരെ അഭിപ്രായം പറയുന്നതെന്ന വാക്കുകൾ കാരുണ്യമല്ലാതെ മറ്റെന്താണ്. ആയുധബലത്തിെൻറ യുക്തിയെയും വെറുപ്പിൽ കെട്ടിപ്പൊക്കുന്ന മതിലുകളെയും തള്ളിപ്പറയുന്നത് ഇൗ കാലഘട്ടത്തോടുള്ള ശക്തമായ ആശയസംവാദം തന്നെയാണ്. പ്രിയപ്പെട്ട മാർപാപ്പ, സാഹോദര്യത്തിെൻറ സഹിഷ്ണുതയുടെ സന്ദേശം മുഴക്കുന്ന ഇൗ വേദിയിലേക്ക് അങ്ങയുെട സാന്നിധ്യവും, സമാധാനത്തിനായി ഒരുമിച്ചു നീങ്ങുവാനുള്ള യത്നങ്ങൾക്ക് താങ്കളുടെ പിന്തുണയും ലഭിച്ചത് ദൈവത്താൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടതിനാൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.