മാ​ർ​പാ​പ്പ​യു​ടെ സ​മ്മാ​നം സെ​ൻ​റ്​ ഫ്രാ​ൻ​സി​സ്​-​ സു​ൽ​ത്താ​ൻ മാ​ലി​ക് കൂ​ടി​ക്കാ​ഴ്​​ച ഫ​ല​കം

അ​ബൂ​ദ​ബി: പ്ര​സി​ഡ​ൻ​ഷ്യ​ൽ പാ​ല​സി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്​ ഫ​ല​കം സ​മ്മാ​നി​ച്ചു. 1219ൽ ​സെ​ൻ​റ്​ ഫ്രാ​ൻ​സി​സ്​ അ​സ്സീ​സി​യും സു​ൽ​ത്താ​ൻ മാ​ലി​ക്​ അ​ൽ കാ​മി​ലും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്​​ച ആ​ലേ​ഖ​നം ചെ​യ്​​ത ഫ​ല​ക​മാ​ണ്​ മാ​ർ​പാ​പ്പ സ​മ്മാ​നി​ച്ച​ത്. ഡാ​നി​യേ​ല ലോ​ങ്ങോ എ​ന്ന ക​ലാ​കാ​രി​യാ​ണ്​ ഫ​ല​കം ത​യാ​റാ​ക്കി​യ​ത്. അ​ഞ്ചാം കു​രി​ശു യു​ദ്ധ​കാ​ല​ത്ത്​ സെ​ൻ​റ്​ ഫ്രാ​ൻ​സി​സ്​ യു​ദ്ധ​മു​ന്ന​ണി മു​റി​ച്ചു​ക​ട​ന്ന്​ ഇൗ​ജി​പ്​​ത്​ രാ​ജാ​വാ​യ സു​ൽ​ത്താ​ൻ മാ​ലി​ക്​ അ​ൽ കാ​മി​ലി​​നെ സ​ന്ദ​ർ​ശി​ച്ച ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ്​ ഇൗ ​ഫ​ല​കം. ഇൗ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ സെ​ൻ​റ്​ ഫ്രാ​ൻ​സി​സും സു​ൽ​ത്താ​ൻ മാ​ലി​കും സം​ഘ​ർ​ത്തെ കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്യു​ക​യും സ​മാ​ധ​ന വ​ഴി​ക​ൾ ആ​രാ​യു​ക​യും ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.