അബൂദബി: മാനവ സാഹോദര്യ ആഗോള സമ്മേളനം അബൂദബി എമിറേറ്റ്സ് പാലസിൽ യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ മുസ്ലിം എൽഡേഴ്സ് കൗൺസിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. അൽ അസ്ഹർ ഗ്രാൻഡ് ഇമാം ശൈഖ് അഹ്മദ് അൽ ത്വയ്യിബ് ആണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനവേളയിൽ തന്നെയാണ് സമ്മേളനം നടക്കുന്നത് എന്നത് ഇതിെൻറ പ്രാധാന്യം വർധിപ്പിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയെയും അൽ അസ്ഹർ ഗ്രാൻഡ് ഇമാമിനെയും യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ശൈഖ് നഹ്യാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മാനവ സാഹോദര്യ സമ്മേളനത്തിന് ആതിഥ്യം വഹിക്കുക വഴി 21ാം നൂറ്റാണ്ട് നേരിടുന്ന വെല്ലുവിളികളെ സഹിഷ്ണുതയിലൂടെ യു.എ.ഇ അഭിസംബോധന ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബ്ദുൽ ഗെയ്ത്, അറബ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ് ഡോ. ജെയിംസ് സോഗ്സി, കോപ്റ്റിക് ഒാർത്തഡോക്സ് ചർച്ച് ജനറൽ ബിഷപ് ബിഷപ് യൂലിയസ്, വേൾഡ് കൗൺസിൽ ഒാഫ് ചർച്ചസ് സെക്രട്ടറി ജനറൽ ഡോ. ഒാലവ് ഫിക്സെ ട്വെയ്റ്റ്, മുസ്ലിം എൽഡേഴ്സ് കഇൺസിൽ അംഗം അലി അൽ അമീൻ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ബാപ്സ് സ്വാമി നാരായൺ സൻസ്തയുടെ മുതിർന്ന പുരോഹിതൻ സ്വാമി ബ്രഹ്മവിഹാരി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.